അ​ഴി​മ​തി​ക്കെ​തി​രെ ഗി​രീ​ഷി​െൻറ പോ​രാ​ട്ട​ത്തി​െൻറ വീ​ട്ടു​ന​മ്പ​റാ​ണ്​ ‘777 എ’

കാസര്‍കോട്: കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി ടൗണിലെ വാര്‍ക്കപ്പണിക്കാരന്‍ കെ. ഗിരീഷ്കുമാറിെൻറ വീട്ടുനമ്പര്‍ ‘777 എ’ എന്നാണ്. ഇത് ലേലംവിളിച്ചെടുത്ത ഫാന്‍സി നമ്പര്‍ അല്ല. അഴിമതിക്കെതിരെ നടത്തിയ പോരാട്ടത്തിെൻറ അടയാളമാണ്. വീടിന് നമ്പര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട 500 രൂപ കൈക്കൂലി നല്‍കാത്തതി‍െൻറ പേരിൽ ആവശ്യം നടക്കാതെ പഞ്ചായത്ത് ഒാഫിസിൽനിന്ന് ഗിരീഷ്് തിരിച്ചുനടന്നത് പതിനഞ്ചോളം തവണ. വാര്‍ഡ് മെംബര്‍, പാര്‍ട്ടി നേതാക്കള്‍ മുതല്‍ തദ്ദേശസ്വയംഭരണ മന്ത്രിവരെയുള്ളവര്‍ക്ക് നല്‍കിയ പരാതികളും അപേക്ഷകളും നൂറ്റമ്പതോളം വരും. ആവശ്യപ്പെട്ട കൈക്കൂലിയുടെ അമ്പതിരട്ടി ചെലവഴിച്ചു. ഈ അനുഭവങ്ങളുടെ സുന്ദരരൂപമാണ് ‘777 എ’. 2015 ആഗസ്റ്റ് 31നാണ് ഗിരീഷ്കുമാർ വീട്ടുനമ്പറിന് കയ്യൂർ ചീമേനി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. പലതവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും നമ്പറി‍െൻറ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് 2015 നവംബര്‍ മൂന്നിന് വിവരാവകാശ പ്രകാരം കത്ത് നല്‍കി. സ്ഥലത്തിെൻറ അതിരുകള്‍ വ്യക്തമല്ലെന്നും സൈറ്റ് പ്ലാന്‍ ആവശ്യപ്പെട്ട് അപേക്ഷകന് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടിനല്‍കി. കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ വീടുവെക്കാന്‍ സൈറ്റ് പ്ലാന്‍ ആവശ്യമില്ലാതിരിക്കെയാണ് അനാവശ്യനടപടി. അയക്കാത്ത കത്ത് അയച്ചുവെന്ന് പറയുന്നതിെൻറ പൊരുളറിയാന്‍ പഞ്ചായത്ത് ഓഫിസിലെ ഡെസ്പാച്ച് രേഖ ഗിരീഷ് ആവശ്യപ്പെട്ടു. ഇതില്‍നിറയെ കൃത്രിമം കാണിച്ചതായി കാണാനിടയായി. ഡെസ്പാച്ച് സ്റ്റാമ്പ് അക്കൗണ്ടിലും ഗിരീഷിനെ കുടുക്കാന്‍ തിരുത്തലുകൾ. പഞ്ചായത്തിെൻറ നീതിനിഷേധത്തിനെതിരെ കൃത്രിമംകാണിച്ച രേഖകള്‍സഹിതം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. അത് ക്ലറിക്കല്‍ പിശക് എന്നുപറഞ്ഞ് ഡി.ഡി.പി തള്ളി. ഗിരീഷി‍െൻറ ഭൂമി തർക്കസ്ഥലമാണെന്ന് പറഞ്ഞ് പഞ്ചായത്തിലേെക്കത്തിയ ഊമക്കത്ത് ഫയലില്‍ സ്വീകരിച്ചു. ഉദ്യോഗസ്ഥർതന്നെ തയാറാക്കിയ ഉൗമക്കത്താണെന്നാണ് പറയുന്നത്. അതിനിടയില്‍ ഗിരീഷ് നല്‍കിയ വീട്ടുനമ്പര്‍ അപേക്ഷ പഞ്ചായത്തിൽ കാണാതായി. ഗിരീഷ് വകുപ്പ് മന്ത്രി കെ.ടി. ജലീലിന് പരാതി നല്‍കി. മന്ത്രിയുടെ നിർദേശപ്രകാരം ഡി.ഡി.പി നാരായണന്‍ നമ്പൂതിരി ഗിരീഷിെൻറ സ്ഥലംപരിശോധിച്ചു. അതിര് അവ്യക്തം എന്ന് ഡി.ഡി.പിയും രേഖപ്പെടുത്തി. ഗിരീഷ് വീണ്ടും മന്ത്രിക്ക് പരാതി നല്‍കി. അടിയന്തരനടപടിക്ക് പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഒടുവില്‍, വീട്ടുനമ്പര്‍ നല്‍കാന്‍ ഉത്തരവായി. 1500ലേറെ ഫയലുകള്‍ ഇപ്പോള്‍ ഗിരീഷിെൻറ കൈവശമുണ്ട്്. രേഖകളിൽ കൃത്രിമംകാണിച്ച് ഉപദ്രവിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരാവകാശ കമീഷണര്‍ വിൻസൻ എം. പോളിന് ഗിരീഷ് പരാതി നല്‍കിയിരുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കമീഷണറുടെ ഉത്തരവും പിന്നീട് വെളിച്ചംകണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.