കണ്ണൂർ: ദേശീയപാതയോരത്തെ മദ്യവിൽപന നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽവന്നതോടെ ജില്ലയിൽ താഴുവീണത് 83 സ്ഥാപനങ്ങൾക്ക്. 59 കള്ളുഷാപ്പുകളും 10 ബിവറേജ് ഒൗട്ലെറ്റുകളും കെ.ടി.ഡി.സിയുടെയും യാത്രിനിവാസിെൻറയും ഉൾപ്പെടെ 17 ബിയർ-വൈൻ പാർലറുമാണ് കണ്ണൂരിൽ പാതക്കരികിൽ ലഹരി വിളമ്പിയിരുന്നത്. ഇതിൽ മൂന്നു ബിവറേജ് ഒൗട്ലെറ്റുകൾ പ്രതിഷേധങ്ങൾക്കിടയിലും മാറ്റിസ്ഥാപിച്ചിരുന്നു. ശേഷിക്കുന്ന 83 മദ്യവിൽപന ശാലകൾ ഞായറാഴ്ച മുതൽ പ്രവർത്തിക്കില്ല. ഡ്രൈ ഡേ ആയതിനാൽ ഇവ ശനിയാഴ്ച തുറന്നുപ്രവർത്തിച്ചിരുന്നില്ല. അതേസമയം, വിൽപനശാലകൾ പൂട്ടിയോ എന്നുറപ്പുവരുത്തുന്നത് സംബന്ധിച്ച് എക്സൈസ് അധികൃതർക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം. മദ്യശാലകളാൽ നിറഞ്ഞ മാഹിയിൽ പാതയോരത്തെ 32 വിൽപനകേന്ദ്രങ്ങളാണ് ശനിയാഴ്ച മുതൽ അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.