പ​ട​ക്ക​വ്യാ​പാ​രി​ക​ളു​ടെ ദു​രി​തം തു​ട​രു​ന്നു

കണ്ണൂർ: അധികമായി സൂക്ഷിച്ച പടക്കങ്ങളുടെ തൂക്കം നിർണയിക്കാൻ സംവിധാനമില്ലാത്തത് പടക്കവ്യാപാരികളെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ നാനൂറോളം പടക്ക കടകളിൽ ശിവകാശി പടക്കങ്ങളായ കമ്പിത്തിരി, പൂക്കുറ്റി, നിലച്ചക്രം, മത്താപ്പ് തുടങ്ങിയ കൺസ്യൂമർ ഫയർവർക്സ് ഇനത്തിൽപെട്ട അപകടരഹിതമായ പടക്കങ്ങളാണ് വിൽക്കുന്നത്. ഇവ ചെക്പോസ്റ്റിൽതന്നെ നികുതി അടച്ചാണ് കൊണ്ടുവരുന്നതെന്ന് ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.പി. രാജീവ് പറഞ്ഞു. മുൻ വർഷങ്ങളിൽ അധികമായി സൂക്ഷിച്ചെന്ന പേരിൽ കണ്ടുകെട്ടിയ പടക്കങ്ങൾ ഹൈകോടതി നിർദേശപ്രകാരം ലേലംചെയ്ത് ആ തുക കോടതിയിൽ അടക്കുകയായിരുന്നു. എക്സ്പ്ലോസിവ് ആക്ട് പ്രകാരം തൂക്കം നിർണയിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. എണ്ണത്തിെൻറ അടിസ്ഥാനത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പടക്കങ്ങൾ തൂക്കം നിർണയിക്കാൻ സാധിക്കാത്തതു കാരണം ലൈസൻസുണ്ടെങ്കിൽപോലും അളവ് അധികമാണോ അല്ലയോ എന്ന് തെളിയിക്കാനാവാത്ത സ്ഥിതിയാണ്. വിഷുവിനോടനുബന്ധിച്ച് കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ സുരക്ഷിതമായ രീതിയിൽ വിൽപന നടത്താൻ എല്ലാ വകുപ്പധികൃതരും സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്തുന്നതിനാൽ ഒരു കടയിലും അപകടമുണ്ടായിട്ടില്ലെന്നും സംഘടന ഭാരവാഹികളായ മുഹമ്മദ് കാസിം, എസ്. ആനന്ദകൃഷ്ണൻ, പി.എം. റിയാസ് എന്നിവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.