അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്

അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. ബുധനാഴ്ച രാവിലെ 10ന് അഞ്ചരക്കണ്ടി ടൗണില്‍നിന്ന് പ്രകടനമായി പ്രവര്‍ത്തകര്‍ കോളജ് കവാടത്തിനുമുന്നില്‍ എത്തുകയായിരുന്നു. മാര്‍ച്ചിനെ നേരിടാന്‍ പൊലീസ് നേരത്തേതന്നെ കോളജിലത്തെിയിരുന്നു. കോളജിന് മുന്‍വശത്ത് പൊലീസുകാര്‍ സമരക്കാരെ തടയുകയായിരുന്നു. സമരപരിപാടി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ചന്ദ്രന്‍ കല്ലാട്ട്, കെ. ജയചന്ദ്രന്‍, എം. ഗംഗാധരന്‍, ടി. പ്രസാദ്, പി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.