ഐ.എസ്.എല്ലിലെ മിന്നും പ്രകടനം: വിനീതിന്‍െറ വീട്ടിലേക്ക് അഭിനന്ദനപ്രവാഹം

കൂത്തുപറമ്പ്: ഐ.എസ്.എല്‍ ടൂര്‍ണമെന്‍റില്‍ കൊച്ചിയില്‍ ഇന്നലെ കേരള ബ്ളാസ്റ്റേഴ്സും ചെന്നൈ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തില്‍ കേരള ടീമിനെ വിജയത്തിലത്തെിച്ചതോടെ താരമായിരിക്കുകയാണ് കൂത്തുപറമ്പ് സ്വദേശി കൂടിയായ സി.കെ. വിനീത്. നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് വിനീത് കേരള ടീമിന് വിജയമൊരുക്കിയത്. വേങ്ങാടിനടുത്ത വെള്ളാനപ്പൊയിലിലെ വിനീതിന്‍െറ വീട്ടിലേക്ക് നിരവധി പേരാണ് നേരിട്ടത്തെിയും ഫോണിലൂടെയും അഭിനന്ദനം അറിയിച്ചത്. റിട്ട. അധ്യാപകനായ സി. വാസുവിന്‍െറയും ശോഭനയുടെയും ഇളയമകനായ വിനീത് കുട്ടിക്കാലം മുതല്‍തന്നെ ഫുട്ബാളില്‍ ആകൃഷ്ടനായിരുന്നു. കാസര്‍കോട് നവോദയ സ്കൂളിലെ പഠനകാലത്താണ് വിനീതിലെ ഫുട്ബാള്‍ പ്രതിഭ രൂപപ്പെടുന്നത്. കോളജ് പഠനകാലത്തും കാല്‍പന്തുകളി സജീവമായി. പിന്നീട് ടൈറ്റാനിയം, കെ.എസ്.ഇ.ബി അടക്കമുള്ള കേരളത്തിലെ മുന്‍നിര ക്ളബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഈ കാലഘട്ടത്തില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരള ജൂനിയര്‍ ടീമിലേക്കും അതോടൊപ്പം ചിരാഗ് യുനൈറ്റഡ് പോലുള്ള പ്രഫഷനല്‍ ടീമിലേക്കും പ്രവേശനം എളുപ്പമാക്കിയത്. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം സാധ്യമായതോടെ സി.കെ. വിനീത് എന്ന കളിക്കാരനെ ഇന്ത്യന്‍ ഫുട്ബാള്‍ലോകം ശ്രദ്ധിച്ചുതുടങ്ങി. ബൈച്യുങ് ബൂട്ടിയ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചു. ഐ.എസ്.എല്ലില്‍ മുമ്പ് നടന്ന കേരള ബ്ളാസ്റ്റേഴ്സ്-ഗോവ മത്സരത്തിലെ അവസാന പത്തു മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ വിനീത് തന്‍െറ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്തിരുന്നു. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ വിനീതിന്‍െറ ബൂട്ടില്‍നിന്ന് പിറന്ന അദ്ഭുതഗോള്‍ ടീമിന്‍െറയും താരത്തിന്‍െറയും തലവര മാറ്റിക്കുറിക്കുന്നതായി. ശനിയാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തിയാണ് ടീമിനെ വിജയത്തിലത്തെിച്ചത്. പ്രതിഭയുടെ സ്പര്‍ശം പതിഞ്ഞ ഗോളുകളിലൂടെ പ്രതീക്ഷകള്‍ വിനീത് കാത്തു. കായികപ്രേമികള്‍ ഉറ്റുനോക്കുകയാണ്, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് പുതിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറുന്ന വിനീതിന്‍െറ പ്രകടനത്തെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.