കണ്ണൂര്‍: വാഹനമിടിച്ച് കന്നുകാലികള്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. പിക്കപ് വാനിടിച്ച് എരുമക്കും പോത്തിനുമാണ് പരിക്കേറ്റത്. എരുമയുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഫയര്‍ സ്റ്റേഷന് മുന്നിലാണ് അപകടം. പ്രഭാത് ജങ്ഷന്‍ ഭാഗത്തുനിന്നും ആയിക്കരയിലേക്ക് പോവുകയായിരുന്ന വാന്‍ നാല്‍ക്കാലികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പുലര്‍ച്ചെ കന്നുകാലികളുടെ ഉടമ മേയ്ക്കാനായി തെളിച്ചുകൊണ്ടുപോകവേയാണ് അമിത വേഗതയില്‍ വന്ന വാഹനം ഇടിച്ചത്. വണ്ടിക്കടിയില്‍ എരുമ കുടുങ്ങിയതോടെ വാഹനത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തെരുവ് വിളക്കുകള്‍ കത്താത്തതിനാല്‍ ഈ ഭാഗത്ത് നല്ല ഇരുട്ടായിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസ്, പരിക്കേറ്റ് മൃതപ്രായയായി റോഡില്‍ കിടന്ന ഗര്‍ഭിണിയായ എരുമയെയും പോത്തിനെയും മാറ്റാന്‍ നടപടിയെടുക്കാതെ വാഹനം മാത്രം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. നാല്‍ക്കാലികളെ മാറ്റാതെ ഒരു വിധത്തിലും വാഹനം കൊണ്ടുപോകാന്‍ വിടില്ളെന്നും അങ്ങനെ ശ്രമിച്ചാല്‍ റോഡ് ഉപരോധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും മൃഗാശുപത്രിയില്‍നിന്ന് ഡോക്ടറും എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെ നാല്‍ക്കാലികളെ റോഡരികിലേക്ക് മാറ്റി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. ഇതിനിടെ, എരുമയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.