പൊടിക്കുണ്ട് സ്ഫോടനം ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലുണ്ടായ സ്ഫോടനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. എം.എല്‍.എമാരായ ജയിംസ് മാത്യു, കെ.എം. ഷാജി എന്നിവര്‍ രക്ഷാധികാരികളായും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ രവീന്ദ്രന്‍, അഷ്റഫ് എന്നിവര്‍ കണ്‍വീനര്‍മാരുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 70 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് ആക്ഷന്‍ കമ്മിറ്റി നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരിക്കുന്നത്. ആകെ എട്ടുകോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും കമ്മിറ്റി വിലയിരുത്തി. വീടുകള്‍ തകര്‍ന്നവര്‍ക്ക് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയോ താമസസൗകര്യം ഒരുക്കുകയോ ചെയ്യാന്‍ റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്ഫോടനത്തിന് ഉത്തരവാദിയായ അനൂപിന്‍െറ സ്വത്തുവകകള്‍ കണ്ടുകെട്ടി വീടുകള്‍ തകര്‍ന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അടിയന്തര സഹായമത്തെിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ചവര്‍ അപേക്ഷകള്‍ തയാറാക്കി അടുത്തദിവസം തന്നെ കലക്ടര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.