കേളകം: ആറളം ഫാമിന്‍െറ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ഇക്കോ ടൂറിസം പദ്ധതി ചുവപ്പ് നാടയില്‍. 20 കോടി രൂപ ചെലവിട്ട് നടപ്പാക്കാന്‍ ലക്ഷ്യമിട്ട ആറളം ഇക്കോ ടൂറിസം പദ്ധതി ലക്ഷ്യത്തിലത്തൊത്തതിന് കാരണം ആദിവാസി സംഘടനകളുടെ എതിര്‍പ്പാണെന്നാണ് അധികൃതരുടെ വാദം. മുന്‍ ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ മുന്‍കൈയെടുത്താണ് പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. ആറളം ഫാമിലെ ജൈവ വൈവിധ്യങ്ങളും ആദിവാസി കലാരൂപങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം മുമ്പ് പദ്ധതി പ്രഖ്യാപനം നടത്തിയത്. 20 കോടി രൂപ ചെലവില്‍ ട്രൈബല്‍ മ്യൂസിയം ഉള്‍പ്പെടുന്ന പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് വിനോദ സഞ്ചാര വകുപ്പ് തയാറാക്കിയിരുന്നു. ആറളം ഫാമില്‍ 20 ഏക്കര്‍ സ്ഥലത്ത് ഒൗഷധത്തോട്ടം, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഫോക് തിയറ്റര്‍, ആദിവാസി കരകൗശല വസ്തുക്കളുടെ നിര്‍മാണവും വില്‍പനയും, ജലയാത്ര, ശലഭോദ്യാനം, കാളവണ്ടി സവാരി, റസ്റ്റാറന്‍റുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളത്തെുന്ന ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശമാണ് ഇക്കോ ടൂറിസം പദ്ധതിക്കായി ലക്ഷ്യമിട്ടത്. പദ്ധതി നടപ്പാക്കുന്നതോടെ ആദിവാസികളുടെ പരമ്പരാഗത ജീവിതരീതി മാറ്റപ്പെടുമെന്ന ആശങ്കയാണ് ആദിവാസി സംഘടനകള്‍ ഉയര്‍ത്തിയത്. ആദിവാസി സംഘടനകളുടെ എതിര്‍പ്പ് മറികടക്കുന്നതിനുള്ള ശ്രമം നടത്താത്തതാണ് പദ്ധതിക്ക് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.