കണ്ണൂര്‍: എന്‍.ജി.ഒ യൂനിയന്‍ 53ാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വര്‍ഗ ഐക്യത്തെയും മതേതര മൂല്യങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും യോജിച്ചണിനിരക്കാന്‍ സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. കണ്ണൂര്‍ ടി.കെ. ബാലന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളത്തിന് തുടക്കം കുറിച്ച് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് ഗിരിജാ കല്യാടന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി എം.വി. രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി.എം. അബ്ദുല്‍ റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധാനംചെയ്ത് എം. രേഖ (പയ്യന്നൂര്‍), കെ. ചന്ദ്രശേഖരന്‍ (തളിപ്പറമ്പ്), എല്‍.എം. ഉഷാദേവി (ശ്രീകണ്ഠപുരം), ഒ.പി. ദിനേശന്‍ (കണ്ണൂര്‍ നോര്‍ത്), എം. സുനില്‍ (കണ്ണൂര്‍), എ.ബി. ഉമ്മുക്കുല്‍സു (കണ്ണൂര്‍ സൗത്), ആര്‍.കെ. ഗണേശന്‍ (തലശ്ശേരി), രതീശന്‍ കുന്നുമ്മല്‍ (കൂത്തുപറമ്പ്), പി.എ. ലെനീഷ് (മട്ടന്നൂര്‍) എന്നിവര്‍ പങ്കെടുത്തു. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗിരിജാ കല്യാടന്‍ അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്‍റ് പി.സി. ഗംഗാധരന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി എ. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല എന്നിവര്‍ പങ്കെടുത്തു. എം.വി. രാമചന്ദ്രന്‍ സ്വാഗതവും കെ. ഷാജി നന്ദിയും പറഞ്ഞു. യൂനിയന്‍ ജില്ലാ പ്രസിഡന്‍റായി ഗിരിജാ കല്യാടനെയും സെക്രട്ടറിയായി എം.വി. രാമചന്ദ്രനെയും തെരഞ്ഞെടുത്തു. സി. ലക്ഷ്മണന്‍, എം.കെ. സൈബുന്നിസ (വൈസ് പ്രസി.), കെ.എം. സദാനന്ദന്‍, കെ. ഷാജി (ജോ.സെക്ര.), ടി.എം. അബ്ദുല്‍ റഷീദ് (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ടി.വി. സുരേഷ്, ടി. വേണുഗോപാലന്‍, ആര്‍.കെ. രാധ, എ.രതീശന്‍, ടി.ഒ. വിനോദ് കുമാര്‍, പി.പി. സന്തോഷ് കുമാര്‍, ജി. നന്ദനന്‍, എ.എം. സുഷമ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടരും. ഉച്ചക്ക് 12 മണിക്ക് ‘കേരള വികസനവും സമകാലീക രാഷ്ട്രീയ സാഹചര്യവും’ എന്ന വിഷയത്തില്‍ ഡോ. പി.എസ്. ശ്രീകല പ്രഭാഷണം നടത്തും. ഉച്ചക്കു ശേഷം 2.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.