വളപട്ടണം ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രവൃത്തി ആരംഭിച്ചു

വളപട്ടണം: വളപട്ടണം പാലത്തിനു സമീപം നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍െറ പ്രവൃത്തി ആരംഭിച്ചു. പി.കെ. ശ്രീമതി എം.പി പാര്‍ക്കിന്‍െറ നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ ആദ്യപടിയായി ബോട്ട് ജെട്ടിക്ക് സമീപം കൂട്ടിയിട്ട മാലിന്യം നീക്കി തുടങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് ഫണ്ട് അനുവദിക്കുമെന്ന് എല്‍.ഡി.എഫ് വളപട്ടണം പഞ്ചായത്ത് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് ആസ്തി വികസന ഫണ്ടില്‍ നിന്നും എം.പി. അഞ്ച് ലക്ഷം രൂപ ചില്‍ഡ്രന്‍സ് പാര്‍ക്കിനായി അനുവദിച്ചത്. അനധികൃത മണല്‍ കടത്ത് നടത്തിയതിനാല്‍ പിടിച്ചെടുത്ത തോണികള്‍ പദ്ധതി പ്രദേശത്താണ് കൂട്ടിയിട്ടത്. ഇത് പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ നീക്കണമെന്ന് കലക്ടറടക്കമുള്ളവരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ എസ്.പി ഇടപെട്ട് വളപട്ടണം പൊലീസിന് മാലിന്യം നീക്കാനുള്ള നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് പ്രവൃത്തി തുടങ്ങിയത്. മാലിന്യം നീക്കം ചെയ്യുന്നതിന് ബ്ളോക് പഞ്ചായത്ത് അംഗം കെ.വി. ഷക്കീല്‍, പഞ്ചായത്ത് അംഗം കെ. നിസാര്‍, കെ.സി. സലിം, സി.വി. നൗഷാദ്, ടി.പി. മുഹമ്മദ് അഷ്റഫ്, എ.ടി. ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.