വനമിത്ര, പ്രകൃതിമിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: കേരള വനം, വന്യജീവി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നല്‍കുന്ന വനമിത്ര, പ്രകൃതിമിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട കിസാന്‍ കണ്ണൂരിനുള്ള 25000 രൂപയും പ്രശസ്തി പത്രവും ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ ഏറ്റു വാങ്ങി. ഓരോ പഞ്ചായത്തിലെയും മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പ്രകൃതി മിത്ര അവാര്‍ഡും 2000 രൂപയും വിവിധ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. ഈ പരിസ്ഥിതി പ്രവര്‍ത്തകരെ സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍മാരായി പ്രഖ്യാപിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു. അസി. കണ്‍സര്‍വേറ്റര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. വനമിത്ര അവാര്‍ഡ് ജേതാവ് അഡ്വ. ടി.ഒ. മോഹനന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ഖലീല്‍ ചൊവ്വ, അഡ്വ. സന്തോഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തലശ്ശേരി റെയിഞ്ച് ഓഫിസര്‍ പി. വത്സന്‍ സ്വാഗതവും കണ്ണൂര്‍ റെയിഞ്ച് ഓഫിസര്‍ സത്യപ്രഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.