അഴീക്കോട്: അഴീക്കലില്‍ പുലിഭീതിയെ തുടര്‍ന്ന് ജില്ലാ ഫോറസ്റ്റ് അധികൃതരും ഇരിട്ടിയില്‍നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സും സ്ഥലത്തത്തെി പരിശോധന നടത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്‍റും വളപട്ടണം പൊലീസും വിവരമറിയിച്ചതിനെ തുടര്‍ന്നാണിത്. അഴീക്കല്‍ കാറ്റാടി മരക്കൂട്ടത്തിലാണ് പുലിയിറങ്ങിയതായി സംശയിക്കുന്നത്. പരിശോധനയില്‍ കണ്ടത്തെിയ കാല്‍പാടുകള്‍ പുലിയുടേതല്ളെന്നും വലുപ്പമുള്ള ജീവിയുടേതാണെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ഇരിട്ടിയിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍െറ സെക്ഷന്‍ ഓഫിസറായ കെ.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസറായ ടി.കെ. സുഭാഷ്, കെ.കെ. മനോജ്, വി.കെ. വിനു എന്നിവരാണ് പരിശോധനക്കത്തെിയത്. ശനിയാഴ്ച രാവിലെ 6.30ന് അഴീക്കല്‍ കാറ്റാടി മരക്കൂട്ടത്തിനു സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടിലെ സ്രാങ്ക് അജിത്താണ് പുലിയെ കണ്ടതായി പരിസരവാസികളെ അറിയിച്ചത്. ഏകദേശം രണ്ടു മീറ്ററോളം വലുപ്പമുള്ള ജീവിയെയാണ് കണ്ടതെന്നാണ് പറഞ്ഞത്. ജീവിയെ കണ്ട ഭീതിയില്‍ ഓടിയ അജിത്ത് പരിസരവാസികളെയും കൂട്ടി വരുമ്പോഴേക്കും ജീവിയെ കാണാനില്ലായിരുന്നു. കാറ്റാടി മരക്കൂട്ടത്തിനിടയില്‍ വെള്ളം ശേഖരിക്കുന്ന കുഴിക്ക് സമീപം നില്‍ക്കുന്നതായാണ് കണ്ടത്. 2010 ഏപ്രില്‍ 30ന് അഴീക്കലില്‍വെച്ച് പുലിയെ പിടികൂടിയിരുന്നു. അന്ന് പിടികൂടിയ പുലിയോടൊപ്പം മറ്റൊന്നുകൂടി ഉണ്ടായിരുന്നതായി സംശയിച്ചിരുന്നു. അന്നത്തെ പരിശോധനയില്‍ രണ്ട് പുലികളുടെ കാല്‍പാടുകളാണ് വനംവകുപ്പ് കണ്ടത്തെിയത്. പലതവണ രാത്രിയും പകലുമായി പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. പരാതിപ്പെട്ടതിനാല്‍ വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തി പുലിയുടേതല്ല കാല്‍പാടുകളെന്നും വലിയ കാട്ടുപൂച്ചയുടേതാണെന്നുമാണ് അന്ന് അഭിപ്രായപ്പെട്ടത്. ശനിയാഴ്ച പുലിയെ കണ്ടത്തെിയ സ്ഥലം നേരത്തേ പുലിയെ പിടികൂടിയ സ്ഥലത്തിനു സമീപം തന്നെയാണ്. തീര സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച ഏക്കര്‍ കണക്കിന് കാറ്റാടി മരങ്ങള്‍ക്കിടയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.