വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂര്‍: ഉദ്യോഗസ്ഥ പീഡനത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ ചെറുകിട വ്യാപാരി ശ്രീകുമാര്‍ കടയില്‍ തൂങ്ങി മരിക്കാന്‍ ഇടയായതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നഗരങ്ങളിലും ഗ്രാമങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥപനങ്ങളും അടഞ്ഞുകിടന്നു. ചുരുക്കം ഹോട്ടലുകള്‍ തുറന്നു. കടയടപ്പ് ബന്ദിന്‍െറ പ്രതീതി ഉണര്‍ത്തി. ഹോട്ടലുകള്‍ കരിങ്കൊടി ഉയര്‍ത്തിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) എന്നീ സംഘടനകള്‍ സംയുക്തമായാണ് കടയടപ്പ് സമരം നടത്തിയത്. വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് കെ.സി. ഹസന്‍ഹാജി, ജനറല്‍ സെക്രട്ടറി പി. ബാഷിത്ത്, രാജന്‍ തിയറത്തേ്, പി.കെ. രാജന്‍, അബ്ദുല്‍ അസീസ്, എ. സുധാകരന്‍, ശ്രീധരന്‍, വിജയകുമാര്‍, റിയാസ്, സുമിത്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചക്കരക്കല്ല്: കടയടപ്പ് സമരം ചക്കരക്കല്ലില്‍ പൂര്‍ണം. ടൗണില്‍ മുഴവുന്‍ കടകളും അടഞ്ഞുകിടന്നു. പെട്രോള്‍ പമ്പ് സമരവും ടൗണില്‍ പൂര്‍ണമായിരുന്നു. എടക്കാട്: വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ എടക്കാട്, മുഴപ്പിലങ്ങാട്, തോട്ടട, നടാല്‍, ധര്‍മടം, കാടാച്ചിറ, പെരളശ്ശേരി പ്രദേശങ്ങളില്‍ പൂര്‍ണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.