ചെറുപുഴ: പെരിങ്ങോം, ചെറുപുഴ പൊലീസ് സ്റ്റേഷനുകളുടെ പരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. മാതൃ സ്റ്റേഷനായ പെരിങ്ങോത്തിന്‍െറ പരിധിയില്‍ അഞ്ച് വില്ളേജുകളും ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് വില്ളേജുകളും ഉള്‍പ്പെടുത്തിയാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഫെബ്രുവരി 20ന് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നടത്തിയെങ്കിലും സ്റ്റേഷന്‍ വിഭജിച്ച് പരിധി നിശ്ചയിച്ച് നോട്ടിഫിക്കേഷന്‍ ഇറങ്ങാത്തതിനാല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആഭ്യന്തര വകുപ്പിന്‍െറ എസ്.ആര്‍.ഒ.172/2016ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ചെറുപുഴ സ്റ്റേഷന്‍െറ പ്രവര്‍ത്തനം തുടങ്ങി. ഇനി മുതല്‍ കുറ്റൂര്‍, കാങ്കോല്‍, ആലപ്പടമ്പ്, വെള്ളോറ വില്ളേജുകളാണ് പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ വരുന്നത്. ചെറുപുഴ സ്റ്റേഷനില്‍ വയക്കര വില്ളേജിലെ കോലുവള്ളി, വയലായി, തട്ടുമ്മല്‍, മച്ചിയില്‍, മഞ്ഞക്കാട്, ചെറുപുഴ, മുണ്ടര്‍കാനം, കുണ്ടംതടം, ഏച്ചിലാംപാറ, പൊന്നംവയല്‍ പ്രദേശങ്ങളും തിരുമേനി വില്ളേജിലെ താബോര്‍, ചട്ടിവയല്‍, തിരുമേനി, മുതുവം, കോക്കടവ്, പ്രാപ്പൊയില്‍, കോറാളി, മരുതുംപാടി, കുണ്ടേരി, പെരുവട്ടം, എയ്യന്‍കല്ല്, മുളപ്ര, പരുത്തിക്കല്ല്, പാറോത്തുംനീര്‍ പ്രദേശങ്ങളും പുളിങ്ങോം വില്ളേജിലെ രാജഗിരി, കാനംവയല്‍, ജോസ്ഗിരി, ഇടവരമ്പ്, കോഴിച്ചാല്‍, മീന്‍തുള്ളി, പൊന്‍പുഴ, കരിയക്കര, ചുണ്ട, മരുതുംതട്ട്, പുളിങ്ങോം, കൊട്ടത്തലച്ചി, സൂര്യഗിരി, ചൂരപ്പടവ്, കൂമ്പന്‍കുന്ന്, ചേന്നാട്ടുകൊല്ലി പ്രദേശങ്ങളും ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.