കണ്ണൂര്‍ വിമാനത്താവളം: സാക്ഷിയായി ജനസഹസ്രങ്ങള്‍

മട്ടന്നൂര്‍: ഉത്തരമലബാറിന്‍െറ വികസന കുതിപ്പിന് ഗതിവേഗമൊരുക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് മൂര്‍ഖന്‍ പറമ്പിലെ പ്രഥമ പരീക്ഷണ വിമാനമിറങ്ങല്‍ ചടങ്ങിന് സാക്ഷികളായത് അരലക്ഷത്തിലേറെ പേര്‍. ആദ്യ വിമാനത്തെ വരവേല്‍ക്കുന്നതിനായി റണ്‍വേക്ക് തൊട്ടും പരിസരപ്രദേശങ്ങളിലുമായി ഇവര്‍ തമ്പടിച്ചു. റണ്‍വേയില്‍ നിന്ന് ഏറെ മാറിയുള്ള ചടങ്ങ് വീക്ഷിക്കാന്‍ നാലായിരത്തോളം കസേരകള്‍ നിരത്തിയിരുന്നെങ്കിലും ഇവ നിറഞ്ഞ് ആയിരങ്ങള്‍ കനത്ത വെയിലിനെ അവഗണിച്ചും പന്തലിനു പുറത്തുനിന്ന് ചടങ്ങ് വീക്ഷിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും മട്ടന്നൂര്‍ വിമാനത്താവളം ബോര്‍ഡ് വെച്ച് സര്‍വിസ് നടത്തിയത് ജനങ്ങള്‍ക്ക് പ്രദേശത്ത് എത്തുന്നതിന് സൗകര്യമായി. ചടങ്ങിനത്തെിയവര്‍ക്ക് കുടിനീര്‍ ലഭിച്ചില്ളെങ്കിലും ചടങ്ങ് കഴിഞ്ഞ് ക്ഷീണിച്ച് തിരിച്ചുവരുന്ന കാല്‍നട യാത്രികര്‍ക്ക് കല്ളേരിക്കരയിലെ ബാലസംഘം പ്രവര്‍ത്തകരും നിരവധി വീട്ടുകാരും ദാഹജലം നല്‍കി മാതൃകയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.