കാഞ്ഞങ്ങാട്: മതിയായ ഫണ്ടില്ലാത്തതുകാരണം ഗ്രാമീണമേഖലയിലെ സൗജന്യ നിയമസഹായ ക്ളിനിക്കുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ക്ളിനിക്കുകളിലെ ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തിലേറെയായി പ്രതിഫലം ലഭിക്കാത്ത സാഹചര്യമാണ്. ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വിസ് സൊസെറ്റിക്ക് കീഴില്‍ ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 18 കേന്ദ്രങ്ങളിലാണ് നിയമസഹായ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് സൗജന്യമായി നിയമസഹായവും നിയമപരിരക്ഷയും ഉറപ്പാക്കുകയാണ് നിയമസഹായ ക്ളിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ലീഗല്‍ അഡൈ്വസര്‍, രണ്ടുവീതം പാരാലീഗല്‍ വളന്‍റിയര്‍മാര്‍ എന്നിവരെ ഓണറേറിയം വ്യവസ്ഥയില്‍ നിയമിച്ചാണ് പ്രവര്‍ത്തനം. വഴിതര്‍ക്കം, അതിര്‍ത്തിതര്‍ക്കം, കുടുംബസംബന്ധമായ തര്‍ക്കങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുടെ സംരക്ഷണവിഷയങ്ങള്‍ തുടങ്ങി എല്ലാവിധ കേസുകളും ക്ളിനിക്കുകളില്‍ പരിഗണിക്കാറുണ്ട്. ഇരുഭാഗത്തിന്‍െറയും വാദംകേട്ട് പ്രശ്നം പരിഹരിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സൗജന്യ നിയമസഹായ ക്ളിനിക്കുകള്‍വഴി കഴിഞ്ഞിരുന്നു. ആഴ്ചയില്‍ രണ്ടു സിറ്റിങ്ങുകളാണ് നടത്തുന്നത്. മിക്കപ്രശ്നങ്ങള്‍ക്കും അതതിടങ്ങളില്‍തന്നെ പരിഹാരം കാണാന്‍ കഴിഞ്ഞതിനാല്‍ കോടതികളിലത്തെുന്ന കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. നിയമസഹായ ക്ളിനിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ അഡൈ്വസര്‍മാര്‍ക്കും വളന്‍റിയര്‍മാര്‍ക്കും നാമമാത്രമായ ഓണറേറിയമാണ് നല്‍കുന്നത്. ഹൈകോടതിയാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍, 2015 ജനുവരി മുതല്‍ ഈ തുച്ഛമായ പ്രതിഫലവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വിസ് സൊസെറ്റിക്ക് കീഴിലെ ക്ളിനിക്കുകളില്‍മാത്രം നാലുലക്ഷം രൂപയോളം വിതരണം ചെയ്യാനുണ്ട്. ആദ്യത്തെ മാസങ്ങള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ലീഗല്‍ അഡൈ്വസര്‍മാരും വളന്‍റിയര്‍മാരും ക്ളിനിക് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയെങ്കിലും തുടരാനാവാത്ത അവസ്ഥയായി. ഇതോടെ സാധാരണക്കാരന് നിയമസഹായം നല്‍കിയിരുന്ന കേന്ദ്രങ്ങള്‍ പലയിടത്തും പ്രവര്‍ത്തനം നിലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.