കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് സ്കാനിയ എ.സി ബസിന്‍െറ തിരുവനന്തപുരം യാത്ര തുടങ്ങി. ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി അങ്കണത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തത്. വൈകീട്ട് 7.15ന് പുറപ്പെടുന്ന സ്കാനിയ പിറ്റേന്ന് രാവിലെ 7.30നാണ് തിരുവനന്തപുരത്തത്തെുക. അധികാരമേറ്റശേഷം ജൂണ്‍ നാലിന് ജില്ലയില്‍ സന്ദര്‍ശനത്തിനത്തെിയ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഡിപ്പോ സന്ദര്‍ശിച്ചപ്പോഴാണ് സ്കാനിയ ബസ് അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ബീന, വിവിധ കക്ഷി നേതാക്കളായ കെ.പി. സുധാകരന്‍, വെള്ളോറ രാജന്‍, സതീശന്‍ പാച്ചേനി, കെ.കെ. ജയപ്രകാശ്, വി.വി. കുഞ്ഞികൃഷ്ണന്‍, എം.പി. മുഹമ്മദലി, ടി.സി. മനോജ്, സി.കെ. നാരായണന്‍, ഇ. രാജേഷ് പ്രേം, ജോയ്സ് പുത്തന്‍പുരക്കല്‍, ബിജുമോന്‍ പിലാക്കല്‍, എ.എന്‍. രാജേഷ്, കെ.എ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുല്ല സ്വാഗതവും അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. യൂസഫ് നന്ദിയും പറഞ്ഞു. 650 രൂപയാണ് കണ്ണൂര്‍-തിരുവനന്തപുരം യാത്രാനിരക്ക്. 48 സീറ്റുള്ള ബസിലേക്ക് ഓണ്‍ലൈനായും റിസര്‍വ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.