കണ്ണൂര്‍: തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ കാരായി ചന്ദ്രശേഖരനെതിരെ മത്സരിച്ചു എന്ന കാരണത്താല്‍ ദലിത് വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ് തലശ്ശേരി ബ്ളോക് സെക്രട്ടറി രാജനെ മര്‍ദിക്കുകയും പെണ്‍മക്കളെയും പേരക്കുട്ടിയെയും ജയിലിലടക്കുകയും ചെയ്തതിനെതിരെ മഹിളാ കോണ്‍ഗ്രസ് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഫിലോമിന, സി.ടി. ഗിരിജ, എം.സി. ശ്രീജ എന്നിവര്‍ സംസാരിച്ചു. തങ്കമ്മ വേലായുധന്‍, അത്തായി പത്മിനി, ധനലക്ഷ്മി മട്ടന്നൂര്‍, എം. ഉഷ, കെ.ടി. വസന്ത, ധനലക്ഷ്മി വേങ്ങര, ടി.പി. വല്ലി, കുഞ്ഞമ്മ തോമസ്, അഡ്വ. ഇന്ദിര എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.