നടുവില്‍: അനധികൃത ഗ്യാസ് സിലിണ്ടര്‍ വില്‍പനകേന്ദ്രത്തില്‍ തീപിടിച്ച് വില്‍പനക്കാരന് ഗുരുതര പൊള്ളലേറ്റു. കരുവഞ്ചാല്‍ ടൗണില്‍ കട നടത്തുന്ന മണക്കടവ് സ്വദേശി കണയക്കാട്ടില്‍ ജോസിനാണ് (56) ഇരുകാലുകള്‍ക്കും കൈക്കും പൊള്ളലേറ്റത്. വലിയ സിലിണ്ടറില്‍നിന്ന് ചെറിയ സിലിണ്ടറിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെ ട്യൂബ് ലീക്കായാണ് അപകടം. കടയിലുണ്ടായിരുന്ന മറ്റു സിലിണ്ടറുകളിലും ഗ്യാസ് ചോര്‍ച്ചയുണ്ടായെങ്കിലും നാട്ടുകാരും മറ്റും അവസരോചിതമായി ഇടപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. കരുവഞ്ചാല്‍ ടൗണിലെ പെട്രോള്‍പമ്പിന് 50 മിറ്റര്‍ അടുത്തായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ വന്‍ശബ്ദം കേട്ടാണ് നാട്ടുകാരടക്കം ഓടിക്കൂടിയത്. തളിപ്പറമ്പ് ഫയര്‍ഫോഴ്സും ആലക്കോട് പൊലീസും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അപകടമുണ്ടായ സിലിണ്ടര്‍ പുറത്തേക്കെടുത്ത് എറിയുന്നതിനിടയിലാണ് നടത്തിപ്പുകാരനായ ജോസിന് പൊള്ളലേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി സിലിണ്ടര്‍ കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവിധ ഗ്യാസ് കമ്പനികളുടെ 12ഓളം സിലിണ്ടറുകള്‍ ഇയാളുടെ കടയില്‍നിന്ന് കണ്ടത്തെി. ഗാള്‍ഹിക, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവയെല്ലാം ഇതിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ ടൗണില്‍ ഗതാഗതതടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.