പുതിയതെരു: ചിറക്കല്‍ പഞ്ചായത്തില്‍ വ്യാപക പുഴകൈയേറ്റവും അനധികൃത നിര്‍മാണവും നടക്കുന്നതായി താലൂക്കുതല സര്‍വേയില്‍ കണ്ടത്തെി. താലൂക്ക് സമിതിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയത്. മരവ്യവസായ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് പാട്ടത്തിന് നല്‍കിയ പുഴ പുറമ്പോക്ക് അനധികൃതമായി മണ്ണിട്ടുനികത്തി കരഭൂമിയാക്കിയതായി അധികൃതര്‍ പറഞ്ഞു. ഏതാനും വ്യവസായസ്ഥാപനങ്ങള്‍ മരം കയറ്റുന്ന യന്ത്രം സ്ഥാപിച്ചത് പുഴയില്‍തന്നെ കോണ്‍ക്രീറ്റ് തൂണ്‍ നിര്‍മിച്ചാണ്. മിക്ക സ്ഥാപനങ്ങളും തീരദേശ ദൂരപരിധി ലംഘിച്ച് നിര്‍മാണപ്രവൃത്തിയും നടത്തിയിട്ടുണ്ട്. എല്ലാവര്‍ഷവും പരിശോധനക്ക് വിധേയമാക്കാതെ പാട്ടം പുതുക്കിനല്‍കുകയാണ് പതിവെന്നും പലതവണ പരാതിപ്പെട്ടിട്ടും അധികാരികള്‍ നിയമനടപടി സ്വീകരിച്ചിട്ടില്ളെന്നും പ്രദേശവാസികള്‍ ആരോപിച്ചു.കണ്ണൂര്‍ താലൂക്ക് സര്‍വേയറായ കെ. മനോജ് കുമാറിന്‍െറ നേതൃത്വത്തില്‍ ദേശീയപാത തളിപ്പറമ്പ് ഡിവിഷന്‍ സര്‍വേയര്‍ കെ.വി. ഷാജി, തലശ്ശേരി വടക്കേക്കളം മിച്ചഭൂമി സര്‍വേയര്‍ പി.വി. ദിനേശന്‍, ചെയിന്‍മാന്‍ ബാബു എന്നിവരാണ് സര്‍വേ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.