കണ്ണൂര്‍: സ്പിന്നിങ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി മരിച്ച കക്കാട് കുന്നോത്തുവീട്ടില്‍ രമ്യക്ക് വിട. ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനു പേരാണ് രമ്യയെ അവസാനമായി കാണാനത്തെിയത്. കക്കാട് സ്പിന്നിങ് മില്ലിലെ താല്‍ക്കാലിക ജീവനക്കാരിയാണ് രമ്യ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടത്തില്‍പെട്ടത്. കോട്ടണ്‍ വലിച്ചെടുക്കുന്ന ഫ്ളോര്‍ റൂം മെഷീനില്‍ കുടുങ്ങുകയായിരുന്നു. ഇടതുകൈ വേര്‍പെട്ടുപോവുകയും ശരീരത്തിന്‍െറ ഇടതുഭാഗം യന്ത്രത്തില്‍ കുടുങ്ങി സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ജീവനക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12.30ഓടെ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൂന്നരയോടെ കക്കാട് സ്പിന്നിങ് മില്ലില്‍ പൊതുദര്‍ശനത്തിനുവെച്ചു. നാലുമണിയോടെ കക്കാട്ടെ വീട്ടില്‍ മൃതദേഹമത്തെിച്ചു. തുടര്‍ന്ന് അഞ്ചു മണിയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. രാമചന്ദ്രന്‍െറയും ശോഭനയുടെയും മകളാണ്. സഹോദരങ്ങള്‍: മനോജ്, മഞ്ജു. മന്ത്രി ഇ.പി. ജയരാജന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, എം. പ്രകാശന്‍, എന്‍. ചന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്‍റ് ടി. രാമകൃഷ്ണന്‍, കക്കാട് സ്പിന്നിങ് മില്‍ ചീഫ് ജനറല്‍ മാനേജര്‍ കെ.ജി. മനോജ്കുമാര്‍, സീനിയര്‍ മാനേജര്‍ സുധീര്‍കുമാര്‍, സ്പിന്നിങ് മാനേജര്‍ കെ. കരുണാകരന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.