സുബ്രതോ മുഖര്‍ജി ഫുട്ബാള്‍ : ചൊവ്വയും പാപ്പിനിശ്ശേരിയും ചാമ്പ്യന്മാര്‍

കണ്ണൂര്‍: സുബ്രതോ മുഖര്‍ജി ഫുട്ബാള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വ എച്ച്.എസ്.എസും ഇ.എം.എസ്. ജി.എച്ച്.എസ്.എസ് പാപ്പിനിശ്ശേരിയും ചാമ്പ്യന്മാരായി. അണ്ടര്‍ 17 വിഭാഗത്തിലാണ് ചൊവ്വ എച്ച്.എസ്.എസ് ചാമ്പ്യന്‍മാരായത്. എതിരില്ലാത്ത ഒരു ഗോളിന് ഇ.എം.എസ്.ജി.എച്ച്.എസ്.എസ് പാപ്പിനിശ്ശേരിയെയാണ് പരാജയപ്പെടുത്തിയത്. അണ്ടര്‍ 14 വിഭാഗത്തില്‍ ഇ.എം.എസ്.എച്ച്.എസ്.എസ് പാപ്പിനിശ്ശേരി എതിരില്ലാത്ത ഒരുഗോളിന് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറിയെ പരാജയപ്പെടുത്തി. ചാമ്പ്യന്‍മാര്‍ 23മുതല്‍ 25വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. സുധീര്‍, കെ. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജെ. ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.