കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ രാത്രി ട്രാഫിക് പൊലീസിന്‍െറ ബൈക്ക് വേട്ട. രാത്രി ജോലി കഴിഞ്ഞു പോകുന്നവരെയും ട്രെയിനില്‍ വന്നിറങ്ങി ബൈക്കുമായി പോയവരെയും പൊലീസ് പിടികൂടി. ബൈക്ക് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പലരും ഓട്ടോയും ടാക്സിയും വിളിച്ച് വീട്ടില്‍ പോവുകയായിരുന്നു. എസ്.പിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് നഗരത്തില്‍ രാത്രി യാത്ര നടത്തിയ ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതെന്ന് ട്രാഫിക് പൊലീസ് മാധ്യമത്തോടു പറഞ്ഞു. ബൈക്കുകളില്‍ കറങ്ങി നടന്ന് അക്രമങ്ങള്‍ നടത്തുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. ലൈസന്‍സും രജിസ്ട്രേഷനുമൊക്കെയുള്ള ബൈക്കുകളും വിട്ടുനല്‍കാന്‍ പൊലീസ് തയാറായില്ല. എല്ലാ രേഖകളുമുണ്ടെന്നും പരിശോധിച്ചതിനു ശേഷം വണ്ടി വിട്ടു നല്‍കണമെന്നും യാത്രക്കാര്‍ പറഞ്ഞുവെങ്കിലും ഇവരോട് മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും പരാതിയുണ്ട്. എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധനയെന്നും എസ്.പി ട്രാഫിക് സ്റ്റേഷനിലുണ്ടെന്നും ചിലരോട് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ പരാതി ബോധിപ്പിക്കാന്‍ എസ്.പിയെ അന്വേഷിച്ചെങ്കിലും കാണാന്‍ സാധിക്കില്ളെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. മറ്റു ജില്ലകളില്‍ ജോലിയുള്ളവരും നഗരത്തിലെ സ്ഥാപനങ്ങളില്‍ രാത്രി ജോലി കഴിഞ്ഞു പോകുന്നവരും ബൈക്കുകളെയാണ് ആശ്രയിക്കുന്നത്. ദീര്‍ഘദൂര ബസുകളല്ലാതെ മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ബൈക്കുകളില്ളെങ്കില്‍ വീടണയാനാവില്ല. ഇത് ശ്രദ്ധയില്‍പെടുത്തിയിട്ടും പൊലീസ് അയഞ്ഞില്ല. വരും ദിവസങ്ങളിലും സമാനനടപടിയുണ്ടാവുകയാണെങ്കില്‍ പ്രതിഷേധിക്കുമെന്നും യാത്രക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.