നീലേശ്വരം: കേരളത്തിലെ ആദ്യത്തെ അഗ്രോ അക്വാ ടൂറിസം പദ്ധതി നീലേശ്വരം നഗരസഭ നടപ്പാക്കുന്നു. തൈക്കടപ്പുറം അഴിത്തലയിലാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതി വരുന്നത്. പദ്ധതി നടപ്പായാല്‍ ലോക ഭൂപടത്തില്‍ നീലേശ്വരം സ്ഥാനം പിടിക്കും. നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷിന്‍െറ മേല്‍നോട്ടത്തില്‍ എന്‍ജിനീയര്‍ കിരണാണ് റിപ്പോര്‍ട്ട് പ്ളാന്‍ തയാറാക്കുന്നത്. അഴിത്തല വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രകാശന്‍െറയും സ്ഥലത്തെ പ്രധാന വ്യക്തികളുടെയും സാന്നിധ്യത്തിലാണ് സാധ്യതാ പഠനം നടത്തിയത്. ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം മൂന്ന് മാസത്തിനുള്ളില്‍ പ്രോജക്ട് ലോഞ്ച് ചെയ്യും. ലോഞ്ചിങ്ങിനോടനുബന്ധിച്ച് ബീച്ച് ഫെസ്റ്റ് നടത്തും. ടൂറിസം റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി കെ.ടി. ജലീലിന് 21ന് സമര്‍പ്പിക്കും. എട്ട് കോടി മതിപ്പ് ചെലവാണ് പ്രതീക്ഷിക്കുന്നത്. റോഡ് ലൈറ്റിങ്, പാര്‍ക്കിങ് സ്പേസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ജങ്കാര്‍ സര്‍വിസ്, ആര്‍ട്ടിഫിഷല്‍ പോണ്ട്, അക്വാ പോണ്ടിക്സ്, ഗ്രൗണ്ടന്‍റഡ് ഗാര്‍ഡന്‍ ഹാച്ചറി, സണ്‍സെറ്റ് വ്യൂ പോയന്‍റ് എന്നിവയാണ് അഴിത്തലയില്‍ നടപ്പാക്കുന്നത്. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിന്‍െറ സൗന്ദര്യം ആസ്വദിക്കാന്‍ ദിവസവും ആളുകള്‍ ഒഴുകിയത്തൊറുണ്ട്. പദ്ധതി നടപ്പായാല്‍ നീലേശ്വരത്തിന്‍െറ പൈതൃകത്തിന് മറ്റൊരു മുതല്‍ക്കൂട്ടാവും അഴിത്തല പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.