വളപട്ടണം: വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാളിന് ഇന്ന് വൈകീട്ട് തുടക്കമാവും. 27ാമത് എ.കെ. കുഞ്ഞിമായന്‍ ഹാജി സ്വര്‍ണക്കപ്പിനും ഒരുലക്ഷം രൂപ പ്രൈസ്മണിക്കും വേണ്ടിയുള്ള അഖിലേന്ത്യാ ഫുട്ബാള്‍ മത്സരത്തിനാണ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരത്തോടെ പത്തായിരം പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറി പൂര്‍ത്തിയായിട്ടുണ്ട്. ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് എല്ലാദിവസവും കളി നടക്കും. ഉദ്ഘാടന മത്സരത്തില്‍ കരീബിയന്‍ തളിപ്പറമ്പും അഭിലാഷ് പാലക്കാടും ഏറ്റുമുട്ടും. കെ.ആര്‍.എസ് കോഴിക്കോട്, കെ.എഫ്.സി കാളികാവ്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജിംഖാന തൃശൂര്‍, എഫ്.സി തിരുവനന്തപുരം, ബ്ളാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, മെഡിഗാര്‍ഡ് അരീക്കോട്, സ്കൈ ബ്ളൂ എടപ്പാള്‍, എഫ്.സി കൊണ്ടോട്ടി, ഷൂട്ടേഴ്സ് പടന്ന, സബാന്‍ കോട്ടക്കല്‍, ജമാല്‍ അല്‍മാനി യു.എ.ഇ, എഫ്.സി ബംഗളൂരു, പവര്‍ ഡിപ്പോ മണ്ണാര്‍ക്കാട്, സോക്കര്‍ സ്പോര്‍ട്ടിങ് ഷൊര്‍ണൂര്‍, എഫ്.സി പെരിന്തല്‍മണ്ണ, ലക്കി സ്റ്റാര്‍ ആലുവ, പറശ്ശിനി ബ്രദേഴ്സ്, എഫ്.സി എടാട്ടുമ്മല്‍, എം.ആര്‍.സി, കുന്നുമ്മല്‍ ബ്രദേഴ്സ്, ഹണ്ടേഴ്സ് കൂത്തുപറമ്പ്, സെലക്ടഡ് വളപട്ടണം, മൂപ്പന്‍ സ്പോര്‍ട്ടിങ് മൂപ്പന്‍പാറ, യുനൈറ്റഡ് എഫ്.സി മുംബൈ, ജനശക്തി അഴീക്കോട്, പി.എഫ്.സി പാപ്പിനിശ്ശേരി എന്നീ ടീമുകളുള്‍പ്പെടെ 28 ടീമുകള്‍ കളിക്കളത്തിലിറങ്ങും. നൈജീരിയന്‍, കാമറൂണ്‍, ലൈബീരിയന്‍ തുടങ്ങിയ വിദേശ കളിക്കാരും ഇന്ത്യയിലെ പ്രമുഖ കളിക്കാരും ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്. ഒന്നേകാല്‍ കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ടൂര്‍ണമെന്‍റിന് വേണ്ടി കമ്മിറ്റി ഉറപ്പാക്കിയിട്ടുണ്ട്. ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഭാഗമായുള്ള ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയും പ്രാദേശിക കായിക വിനോദത്തിന് വേണ്ടിയുമാണ് ഉപയോഗിക്കുകയെന്ന് ടൂര്‍ണമെന്‍റ് സംഘാടകരായ വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ളബ് ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്‍റ് തൃശൂര്‍ പൊലീസ് അക്കാദമി കമാന്‍ഡന്‍റും മുന്‍ ഇന്‍റര്‍നാഷനല്‍ താരവുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്യും. രാജ്യം ശൗര്യചക്രം നല്‍കി ആദരിച്ച കമാന്‍ഡോ പി.വി. മനേഷിനെ ഉദ്ഘാടന ചടങ്ങില്‍ അദരിക്കും. സ്കൂള്‍ കലോത്സവത്തില്‍ മികവ് തെളിയിച്ച വളപട്ടണത്തെ വിദ്യാര്‍ഥികളെയും അനുമോദിക്കും. വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് ടി.വി. അബ്ദുല്‍ മജീദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.