കണ്ണൂര്‍: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം ഫെബ്രുവരിയോടെ 80 ശതമാനത്തില്‍ എത്തിക്കാന്‍ കഴിയണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണത്തില്‍ മറ്റ് ജില്ലകളേക്കാള്‍ പിറകിലാണ് ഇപ്പോള്‍ കണ്ണൂര്‍. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കി ഇത് പരിഹരിക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ നിര്‍ദേശിച്ചു. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ ജില്ലാ ആസൂത്രണ സമിതിയുമായി ബന്ധപ്പെട്ട് പരിഹരിക്കണം. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഭേദഗതി വരുത്തിയ പദ്ധതികള്‍ യോഗം അംഗീകരിച്ചു. കോര്‍പറേഷന്‍െറ ഭാഗമായ എളയാവൂര്‍, പള്ളിക്കുന്ന് പഞ്ചായത്തുകളിലെ ഭേദഗതികള്‍ അടുത്ത യോഗത്തിലേക്ക് മാറ്റി. കൂത്തുപറമ്പ് നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിന് യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.