തലശ്ശേരി: പിണറായി ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നു. കെ.കെ. നാരായണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അഞ്ച് വര്‍ഷമെടുത്ത് സ്വരൂപിച്ച 5.65 കോടി രൂപ ഉപയോഗിച്ചാണ് 1000 പേര്‍ക്ക് ഇരിക്കാവുന്നതും 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്നതുമായ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നത്. ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സിനുവേണ്ടി ഏറ്റെടുത്ത ഓലയമ്പലത്തെ സ്ഥലത്ത് അനുബന്ധ കെട്ടിടമായാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നത്. നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ ശിലാസ്ഥാപനം മുന്‍ വൈദ്യുതി- സഹകരണ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.പിണറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. എം. സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജീവന്‍, ജില്ലാ പഞ്ചായത്തംഗം പി. വിനീത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.എന്‍. ചന്ദ്രന്‍, കെ. ശശിധരന്‍, പി.കെ. താഹിര്‍, വി.കെ. ഗിരിജന്‍, സൊസൈറ്റി പ്രസിഡന്‍റ് പലേരി രമേശന്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ കക്കോത്ത് രാജന്‍, വി. ലീല, കോങ്കി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗീതമ്മ സ്വാഗതവും വൈസ് പ്രസിഡന്‍റ് സി. പ്രദീപന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.