കണ്ണൂര്‍: ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ ഭരണകൂടത്തിന്‍െറ സഹായത്തോടെ ഒരുക്കുന്ന കണ്ണൂര്‍ മഹോത്സവം ഫെബ്രുവരി അഞ്ചിന് പയ്യാമ്പലം ബീച്ചില്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണ ജ്വല്ലറിയുമായി സഹകരിച്ചാണ് ഇപ്രാവശ്യം പരിപാടി സംഘടിപ്പിക്കുന്നത്. മഹോത്സവത്തിന്‍െറ ഭാഗമായുള്ള അമ്യൂസ്മെന്‍റ് ഉള്‍പ്പെടെയുള്ള എക്സിബിഷന്‍െറ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി നിര്‍വഹിക്കും. മഹോത്സവ ഉദ്ഘാടനം ആറിന് വൈകീട്ട് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. റിച്ച ശ്രീവാസ്തവയുടെ കഥക് നൃത്തത്തോടെയാണ് മഹോത്സവത്തിലെ കലാ-സാംസ്കാരിക പരിപാടികള്‍ ആരംഭിക്കുക. ആറിന് ചലച്ചിത്രഗാനരംഗത്തെ താരങ്ങളായ പി. സുശീലയും അമ്പിളിയും ചേര്‍ന്നവതരിപ്പിക്കുന്ന രാഗാദ്രരാവ് മ്യൂസിക് നൈറ്റ്, ഏഴിന് നാട്യധാര, എട്ടിന് ഗോത്രപൊലിമ നാടന്‍കല, ഒമ്പതിന് മാജിക്ഷോ, പത്തിന് സിനിമാതാരം വിഷ്ണുപ്രിയയുടെ നൃത്തസന്ധ്യ. 11ന് മുഹമ്മദ് അസ്ലം മുംബൈ അവതരിപ്പിക്കുന്ന മുഹമ്മദ് റഫി നൈറ്റ്, 12ന് എരഞ്ഞോളി മൂസയുടെ നേതൃത്വത്തിലുള്ള ഇശല്‍ നിലാവ്, 13ന് വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡ്. സമാപന ദിവസമായ 14ന് സിനിമാതാരം പാര്‍വതി നമ്പ്യാര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും നടക്കും. തെസ്നീം അസീസ് നയിക്കുന്ന ഫുഡ്ഫെസ്റ്റ്, റൈഡുകള്‍, എക്സിബിഷന്‍ എന്നിവയും മഹോത്സവത്തിന്‍െറ ഭാഗമായി നടക്കും. ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ വി. വി.പുരുഷോത്തമന്‍, കെ.സി. ഗണേശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.