പയ്യന്നൂര്‍: ശാരീരിക വെല്ലുവിളികളെ സര്‍ഗാത്മകതയും സൗഹൃദവുംകൊണ്ട് മറക്കാമെന്നു തെളിയിച്ച ഫൈ്ള കൂട്ടായ്മ പതിനൊന്നാം വര്‍ഷത്തിലേക്ക്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയവരുടെ മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സംഗമം വെള്ളിയാഴ്ച ഏഴിലോട് പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ ആരംഭിച്ചു.പ്രശസ്ത ശില്‍പി ഉണ്ണി കാനായി വെള്ളരിപ്രാവിന്‍െറ ശില്‍പം നിര്‍മിച്ച് അതില്‍ ക്യാമ്പംഗങ്ങളെക്കൊണ്ട് ചിറകുവെപ്പിച്ചുകൊണ്ട് തുടക്കംകുറിച്ചു. ക്യാമ്പ് ഒന്നിന് സമാപിക്കും. പ്രശസ്ത മൗത്ത് പെയിന്‍റര്‍ ഗണേഷ് കുമാര്‍ കുഞ്ഞിമംഗലത്തിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്ന ക്യാമ്പില്‍ ആദ്യകാലത്ത് തൊഴില്‍ പരിശീലനവും നല്‍കിയിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.