കണ്ണൂര്‍: അത്താഴക്കുന്ന് കല്ലുകെട്ട്ചിറ, തുരുത്തിക്കടവ് എന്നിവിടങ്ങളില്‍ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കലക്ടറുടെ ഉത്തരവ്് പ്രകാരമത്തെിയ വില്ളേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തടഞ്ഞത്. പൊലീസ് സംരക്ഷണയില്‍ പ്രദേശത്തെ പൊതുറോഡിന്‍െറ ഭാഗമായുള്ള സ്ഥലങ്ങളില്‍ സര്‍വേ നടത്തിയ സംഘം മടങ്ങി. ദേശീയപാതയില്‍ കണ്ണൂര്‍-വളപട്ടണം ബൈപ്പാസിന്‍െറ നിര്‍മാണത്തിനു വേണ്ടിയാണ് കല്ലുകെട്ട്ചിറ ഉള്‍പ്പെടെയുള്ള പ്രദേശത്ത് സ്ഥലമേറ്റെടുക്കുന്നത്. കല്ലുകെട്ട് ചിറയില്‍ 35 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. അലൈന്‍മെന്‍റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ 32 വീടുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതില്‍നിന്ന് ഒഴിവാക്കപ്പെടും. ബൈപ്പാസിന്‍െറ അലൈന്‍മെന്‍റില്‍ ഈ പ്രദേശത്ത് എത്തുമ്പോള്‍ ചെറിയ വളവ് അനുഭവപ്പെടുന്നുണ്ട്്. ഇതുമൂലമാണ് വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചര്‍ച്ചക്ക് പോലും ദേശീയപാത അധികൃതര്‍ തയാറാകാതിരുന്നതോടെയാണ് സര്‍വേ നടപടികളുമായി എത്തിയവരെ നാട്ടുകാര്‍ തടഞ്ഞത്. സ്വന്തം പറമ്പുകളില്‍ കയറി സര്‍വേ നടത്താന്‍ സമ്മതിക്കില്ളെന്നുപറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരുകയായിരുന്നു. വീടുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കിയുള്ള അലൈന്‍മെന്‍റ് ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്കും ഇവര്‍ ഒരുങ്ങുകയാണ്. എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ല കണ്‍വീനര്‍ പോള്‍ ടി. സാമുവല്‍, മജീദ് കല്ലുകെട്ടുചിറ എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.