കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അടുത്ത അഞ്ചുവര്‍ഷം നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് എല്‍.ഡി.എഫ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുന്നു. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുകയെന്ന് എല്‍.ഡി.എഫ് ജില്ല ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാന കവലകളിലും ക്ളബുകളിലും വായനശാലകളിലും അഭിപ്രായപ്പെട്ടികള്‍ സ്ഥാപിക്കും. മൂന്ന് സ്ഥാപനങ്ങളിലേക്കുമുള്ള അഭിപ്രായങ്ങള്‍ വെവ്വേറെ കവറുകളിലെഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. 25ന് നിര്‍ദേശങ്ങള്‍ ശേഖരിച്ച് അതത് പ്രദേശങ്ങളിലെ എല്‍.ഡി.എഫ് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് പ്രാദേശിക വികസന പ്രകടനപത്രികകള്‍ തയാറാക്കും. ഒക്ടോബര്‍ രണ്ടിന് വൈകീട്ട് നാലിന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്തിന്‍െറ കരട് പത്രിക പ്രകാശനം ചെയ്യും. കണ്ണൂരിനെ ജൈവ പച്ചക്കറിയില്‍ സ്വയംപര്യാപ്തമാക്കുക, സമ്പൂര്‍ണ ഇ-സാക്ഷരതാ ജില്ലയാക്കുക, ഭവനരഹിതരായ എല്ലാ ആദിവാസികള്‍ക്കും വീട് നല്‍കുക, സ്കൂളുകള്‍ തോറും ലഹരി വിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുക, വിദ്യാര്‍ഥികളില്‍ ജാതി-മത വേര്‍തിരിവുണ്ടാക്കുന്നതിനെതിരെ ബോധവത്കരണം, അലോപ്പതി-ആയുര്‍വേദ-ഹോമിയോ ജില്ലാ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തമാക്കുക തുടങ്ങി 20 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്‍െറ കരടിലുള്ളത്. വികസനത്തില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരമൊരു തയാറെടുപ്പ്്. അഭിപ്രായപ്പെട്ടികള്‍ക്കു പുറമെ ldfmanifesto@gmail.com എന്ന ഇ-മെയിലിലേക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രാദേശിക വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും അവര്‍ പറഞ്ഞു. സന്നദ്ധ സംഘടനകള്‍, സാംസ്കാരിക സംഘടനകള്‍ എന്നിവയെയും പങ്കാളികളാക്കും. വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സഹദേവന്‍, പി. ജയരാജന്‍, ടി. കൃഷ്ണന്‍ (സി.പി.എം), സി.പി. മുരളി (സി.പി.ഐ), ബാബുരാജ് ഉളിക്കല്‍(കേരള കോണ്‍.), വി. രാജേഷ് പ്രേം (ജനതാദള്‍), ഇ.പി.ആര്‍. വേശാല (കേരള കോണ്‍ഗ്രസ് എസ്), സി.കെ. നാരായണന്‍ (സി.എം.പി), വി.വി. കുഞ്ഞികൃഷ്ണന്‍(എന്‍.സി.പി) എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.