ഡ്രൈവറില്ലാതെ ബസ് നീങ്ങി; ദുരന്തമൊഴിവായത് തലനാരിഴക്ക്

മാഹി: മാഹി സിവില്‍ സ്റ്റേഷന് സമീപം ഡ്രൈവറില്ലാതെ നീങ്ങിയ ബസ് വന്‍ ദുരന്തത്തില്‍നിന്ന് ഒഴിവായത് തലനാരിഴക്ക്. പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട ്കോര്‍പറേഷന്‍െറ പുതുച്ചേരി ബസാണ് നിറയെ യാത്രക്കാരുമായി ഡ്രൈവറില്ലാതെ നീങ്ങി മാവിനും പി.ഡബ്ള്യു.ഡി മതിലിനും ജീപ്പിനുമിടിച്ച് നിന്നത്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ ഗേറ്റിനു സമീപത്ത് നിന്നാണ് പുതുച്ചേരിയിലേക്കുള്ള യാത്രക്കാരെ കയറ്റി ദിനേന ബസ് സര്‍വിസ് ആരംഭിക്കുന്നത്. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ടാക്കി ഹാന്‍ഡ് ബ്രേക്കിട്ട് പുറത്തിറങ്ങിയതായിരുന്നു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മീറ്ററുകള്‍ക്കകലെയുള്ള മാഹി ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളും ആര്‍.എ ഓഫിസിലേക്ക് പോകുന്നവരും മാഹി പുഴയോര നടപ്പാത സന്ദര്‍ശനത്തിനത്തെിയവരുമുള്‍പ്പെടെ നിരവധിയാളുകള്‍ സമീപവും തലശ്ശേരി ഭാഗത്തേക്കുള്ള റോഡില്‍ നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ബസിന്‍െറ ഇടിയേറ്റ ജീപ്പ് മതിലിനിടിച്ച് നിന്നതിനാല്‍ ഇവര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ചാണ് ഡ്രൈവര്‍ ഡ്യൂട്ടിക്കത്തെിയതെന്ന യാത്രക്കാരുടെ പരാതിയില്‍ മാഹി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. പി.ആര്‍.ടി.സി സൂപ്പര്‍വൈസറുടെ പരാതിയില്‍ ഡ്യൂട്ടി ഡ്രൈവര്‍ പുതുച്ചേരി തൊണ്ടമാണിക്യം ഹോസ്പിറ്റല്‍ സ്ട്രീറ്റിലെ ചിന്നസാമിയുടെ പേരില്‍ മാഹി പൊലീസ് കേസെ ടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.