കൂടുതല്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം –മന്ത്രി ഷിബു ബേബിജോണ്‍

കൂത്തുപറമ്പ്: സംസ്ഥാനത്ത് ആഗോള നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലായി വേണമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയുടെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 40 ഐ.ടി.ഐകള്‍ തുടങ്ങിയെങ്കിലും അവയെല്ലാം കേവലം ബോര്‍ഡ്വെക്കുന്നതില്‍ മാത്രം ഒതുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് ബി.ആര്‍.സി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍പേഴ്സന്‍ അഡ്വ. പത്മജ പത്മനാഭന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. സൗമിനി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. നസീര്‍, വി.കെ. ജലജ ടീച്ചര്‍, ടി.പി. രാജന്‍, ഖദീജ തെക്കയില്‍, ഡോ. സല്‍മ മഹമൂദ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. രമാഭായ്, കൗണ്‍സിലര്‍ സുനീറത്തുല്‍ ഹഫീഫ, പി.കെ. സതീശന്‍, എന്‍. ധനഞ്ജയന്‍, കൂത്തുപറമ്പ് എ.ഇ.ഒ സി.സി. ആന്‍റണി, കെ. ധനഞ്ജയന്‍, എന്‍. ധനഞ്ജയന്‍, യു.വി. മൂസഹാജി, ഇല്ലിക്കല്‍ അഗസ്തി, കുറ്റ്യന്‍ കരുണന്‍, പ്രഫ. ജോണ്‍ ജോസഫ്, മാറോളി ശ്രീനിവാസന്‍, എ. ബാലന്‍, പി.പി. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബി. ശ്രീകുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ടി. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.