കണ്ണൂര്‍: ചില ഘട്ടങ്ങളില്‍ താന്‍ ആര്‍.എസ്.എസിനെ സഹായിച്ചിട്ടുണ്ടെന്ന പ്രസ്താവന ബി.ജെ.പി നിഷേധിച്ച സാഹചര്യത്തില്‍ ഏതൊക്കെ ഘട്ടങ്ങളില്‍ എന്തെല്ലാം സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ വ്യക്തമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തലശ്ശേരിയിലെ ആര്‍.എസ്.എസ് കാര്യാലയ നിര്‍മാണം കോണ്‍ഗ്രസ് നേതാവ് സുധാകരന്‍െറ സാമ്പത്തിക സഹായത്തോടെയാണ് നടത്തിയതെന്ന് മുന്‍ പ്രചാരക് സുധീഷ് മിന്നി വെളിപ്പെടുത്തിയിരുന്നു. ഇത് സമ്മതിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് സുധാകരന്‍െറ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഇത് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുധീഷ് മിന്നി വെളിപ്പെടുത്തിയതുള്‍പ്പെടെ ഏതൊക്കെ ഘട്ടങ്ങളിലാണ് ആര്‍.എസ്.എസിനെ സുധാകരന്‍ സഹായിച്ചതെന്ന് വിശദീകരിക്കണം. ആര്‍.എസ്.എസിന്‍െറ പല രഹസ്യ അജണ്ടകളും സംഘ്പരിവാറിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് പരസ്യമായിട്ടുണ്ട്. അതില്‍ പുന്നാട് ഉള്‍പ്പെടെയുള്ള വര്‍ഗീയ കലാപ കേസുകള്‍ എന്‍.ഡി.എഫ് തീവ്രവാദികളുമായി ലക്ഷങ്ങളുടെ നോട്ടുകെട്ടിന്‍െറ ബലത്തില്‍ പിന്‍വലിക്കുന്നതിനുവേണ്ടി ആര്‍.എസ്.എസ് നേതൃത്വം നടത്തിയ ഒത്തുകളിയും പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്ന വെപ്രാളത്തിലാണ് സംഘ്പരിവാര്‍. കോണ്‍ഗ്രസിന് വര്‍ഗീയ വിരുദ്ധ നിലപാടുണ്ടെങ്കില്‍ ആര്‍.എസ്.എസിനു ചെയ്ത സഹായങ്ങളെക്കുറിച്ച് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സുധാകരനോട് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെടണമെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.