കണ്ണൂര്‍: രാജ്യസുരക്ഷക്കായി സേവനം ചെയ്യുന്ന സൈനികരുടെ കുടുംബത്തിന് സ്വന്തം വീട്ടില്‍ പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഇന്ത്യയിലെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിയില്‍ സൈനികന്‍െറ പിതാവിനെ വീട്ടില്‍ തല്ലിക്കൊന്ന് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയത് ഗൗരവമായി കാണണം. അര്‍ധ സൈനിക വിഭാഗങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണന ശരിയല്ളെന്നും മറ്റ് സൈനിക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സര്‍വിസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. അസോസിയേഷന്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി എം.പി പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കള്‍ക്ക് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം ചെയ്തു. ടി. വിജയന്‍, എം.വി.കെ. നായര്‍, കെ. ശാന്തന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.