പാമ്പുരുത്തി: 500 മീറ്ററിനുള്ളില്‍ മണല്‍ വാരല്‍ നിരോധിച്ചു

കണ്ണൂര്‍: പാമ്പുരുത്തി ദ്വീപ് സംരക്ഷിക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നിലവിലുള്ളതിനാല്‍ ദ്വീപിനുചുറ്റും മണല്‍ വാരുന്നത് നിരോധിച്ചു. ഇതിനടുത്ത് സ്ഥിതിചെയ്യുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിലെ കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാങ്കടവ് എന്നിവിടങ്ങളിലും മണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തും. ഇതിനു പകരം ഗ്രാമപഞ്ചായത്തുകള്‍ ദ്വീപില്‍നിന്ന് 500 മീറ്റര്‍ മാറി സ്ഥലം നിര്‍ദേശിച്ചാല്‍ പുതിയ കടവ് പ്രവര്‍ത്തിപ്പിക്കും. ദ്വീപിന് 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ ഖനനം നടക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ ദൂരം അളന്ന് തിട്ടപ്പെടുത്താന്‍ കണ്ണൂര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ തുക റിവര്‍ മാനേജ്മെന്‍റ് ഫണ്ടില്‍നിന്ന് അനുവദിക്കും. വളപട്ടണം പുഴയിലെ പറശ്ശിനിക്കടവ് പാലം മുതല്‍ വളപട്ടണം പാലം വരെയുള്ള മറ്റ് കടവുകളില്‍ ജനുവരി നാല് മുതല്‍ മണല്‍ വാരല്‍ ആരംഭിക്കും. കാക്കത്തുരുത്തി, പാറക്കല്‍, കല്ലൂരി, വള്ളുവന്‍കടവ്, കമ്പില്‍ക്കടവ്, തുണ്ടിയില്‍, നണിച്ചേരി, കീലത്ത് കടവ്, പന്നിയങ്കണ്ടി എന്നിവിടങ്ങളില്‍നിന്ന് വാരുന്ന മണല്‍ ഇ-മണല്‍ സംവിധാനം വഴി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.