കണ്ണൂര്‍: ജില്ലയിലെ വളപട്ടണം, തലശ്ശേരി, മാഹി, പെരുമ്പ, കുപ്പം നദികളിലെ 44 കടവുകളില്‍നിന്ന് നിശ്ചിത അളവില്‍ മണല്‍ വാരാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഇ-മണല്‍ സംവിധാനം വഴി മണല്‍ വിതരണം ചെയ്യും. ജനുവരി നാല് മുതല്‍ മണല്‍ ഖനനം ആരംഭിക്കാം. പാരിസ്ഥിതികാനുമതി ഉത്തരവുകളില്‍ പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചായിരിക്കണം മണല്‍ വാരല്‍. കോടതികള്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, കേരള നദീ സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം, ചട്ടങ്ങള്‍ എന്നിവ പാലിക്കണം. മുമ്പ് അനുവദിച്ച പാസുകളില്‍ മണല്‍ നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് അടിയന്തരമായി സെക്രട്ടറിമാര്‍ റിവാലിഡേറ്റ് ചെയ്ത് മണല്‍ വിതരണം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.