ബഹിഷ്കരണവുമായിമുന്നോട്ടു പോകാന്‍ ബസുടമകള്‍

കണ്ണൂര്‍: അനധികൃതമായി സ്റ്റാന്‍ഡ് ഫീസ് പിരിക്കാനുള്ള ബി.ഒ.ടി അധികൃതരുടെ നീക്കത്തിനെതിരെ ബഹിഷ്കരണ സമരവുമായി മുന്നോട്ടുപോകാന്‍ ബസുടമകളുടെ തീരുമാനം. ഇന്നലെ ചേര്‍ന്ന ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് ജനുവരി ഒന്നു മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 25 രൂപയാണ് ഇപ്പോള്‍ സ്റ്റാന്‍ഡ് ഫീസായി പ്രതിദിനം ബസുകളില്‍ നിന്ന് ഈടാക്കുന്നത്. ഇത് ജനുവരി ഒന്ന് മുതല്‍ 25 ശതമാനം വര്‍ധിപ്പിക്കുകയാണ്. കരാര്‍ പ്രകാരം ബസ്സ്റ്റാന്‍ഡ് ആരംഭിച്ച സമയത്ത് 12 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍ നഷ്ടമാണെന്നു പറഞ്ഞും അനൗണ്‍സ്മെന്‍റിനുള്ള ചാര്‍ജ് ഉള്‍പ്പെടുത്തിയും 25 രൂപ ഈടാക്കുകയായിരുന്നു. കരാര്‍ വ്യവസ്ഥകള്‍ മറച്ചുവെച്ച് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇനിയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇന്ന് കോര്‍പറേഷന്‍ മേയറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിലും പരിഹാരമുണ്ടായില്ളെങ്കില്‍ ജില്ലയില്‍ സര്‍വിസ് നടത്തുന്ന ഒരു സ്വകാര്യ ബസും താവക്കര സ്റ്റാന്‍ഡ് ഉപയോഗിക്കില്ളെന്നും ഉടമകള്‍ മുന്നറിയിപ്പു നല്‍കി. കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍. രാജ്കുമാര്‍, എം.വി. വത്സലന്‍, കെ. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.