സസ്പെന്‍ഷനിലായ അധ്യാപകന്‍ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ കുഴഞ്ഞുവീണു

കണ്ണൂര്‍: സസ്പെന്‍ഷന്‍ നടപടിക്ക് വിധേയനായ അധ്യാപകന്‍ ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ കുഴഞ്ഞുവീണു. കാഞ്ഞിലേരി ഗവ. എല്‍.പി സ്കൂള്‍ അധ്യാപകന്‍ പ്രദീപ് കോടഞ്ചേരിയാണ് (46) കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളില്‍ പരിശോധനക്കത്തെിയ ഉന്നത ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കാരണം കാണിച്ചാണ് പ്രദീപിനെയും ഇതേസ്കൂളിലെ അധ്യാപകനായ ടി. വിനീഷിനെയും ഡി.ഡി.ഇ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ 12ന് ജില്ലാ പ്രോജക്ട് ഓഫിസര്‍, തളിപ്പറമ്പ് ഡി.ഇ.ഒ, അക്കൗണ്ട്സ് ഓഫിസര്‍, ഡയറ്റ് അധ്യാപകന്‍ എന്നിവരടങ്ങിയ സംഘം ശുചിത്വ പരിശോധനക്കായി സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. വൈകീട്ട് നാലുമണിയോടെ സ്കൂളിലത്തെിയ സംഘം എസ്.എസ്.എ ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ പ്രധാനാധ്യാപകന്‍ സ്ഥലത്തില്ലാത്തതിനാല്‍ നല്‍കാനാവില്ളെന്ന് അധ്യാപകരായ പ്രദീപും വിനീഷും അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്ഷുഭിതനായ ഡി.പി.ഒ ഇരുവരെയും ശാസിച്ചിരുന്നു. തിങ്കളാഴ്ചയാണ് സസ്പെന്‍ഷന്‍ ഉത്തരവ് സ്കൂളിലത്തെിയത്. 25ന് ഡി.പി.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. അന്വേഷണം നടത്തുകയോ അധ്യാപകരോട് വിശദീകരണം തേടുകയോ ചെയ്യാതെ വ്യക്തി വിരോധം കാരണമാണ് നടപടി സ്വീകരിച്ചതെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനായി ചൊവ്വാഴ്ച ഡി.ഡി.ഇയെ കാണാന്‍ എത്തിയതായിരുന്നു പ്രദീപും വിനീഷും. ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നെഞ്ചുവേദന വന്ന് പ്രദീപ് കുഴഞ്ഞുവീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.