തൊടുപുഴ: പ്രളയകാലത്ത് ആശ്വാസമേകിയവർക്ക് പ്രണാമം അര്‍പ്പിച്ച് തൊടുപുഴയില്‍ ശനിയാഴ്ച 'ബിഗ് സല്യൂട്ട്' നടക്കും. ഉച്ചക്ക് 2.30ന് മങ്ങാട്ടുകവലയിൽ പി.ജെ. ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആയിരങ്ങള്‍ പരിപാടിയില്‍ പങ്കാളികളാകും. തെക്കുംഭാഗം ക്രിക്കറ്റ് മൈതാനത്ത് മന്ത്രി എം.എം. മണി ഉദ്ഘാടനം നിര്‍വഹിക്കും. നാലോടെ കൂട്ടനടത്തം മൈതാനത്ത് എത്തുന്നതോടെ ആയിരത്തോളം വരുന്ന സ്‌കൂള്‍ വിദ്യാർഥികൾ 'ബിഗ് സല്യൂട്ട് ടു ദി എൻറയര്‍ വേള്‍ഡ്' എന്ന അക്ഷരങ്ങളുടെ മാതൃകയില്‍ അണിനിരക്കും. സ്‌കൂള്‍ വിദ്യാർഥികളെ പരീക്ഷണാര്‍ഥം ക്രിക്കറ്റ് മൈതാനത്ത് അണിനിരത്തി റിേഹഴ്സൽ സംഘടിപ്പിച്ചു. ജി.എസ്.ടി ഡെപ്യൂട്ടി കമീഷണര്‍ എ. ഷറഫ്, സ്വച്ഛ് ഭാരത് മിഷന്‍ ഇൻറർനാഷനല്‍ മീഡിയ ഓഫിസറും ഖാന്‍സ് മീഡിയ സിറ്റി പ്രസിഡൻറുമായ ഡോ. മുഹമ്മദ് ഖാൻ, ആര്‍.ഡി.ഒ വിനോദ്, തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. പെങ്കടുക്കാൻ മൂവായിരത്തിഅഞ്ഞൂറോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചക്ക് രണ്ടുവരെ 'ബിഗ് സല്യൂട്ട് കേരള' എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. വൈകീട്ട് ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ നടി പൂര്‍ണിമ ഇന്ദ്രജിത് മുഖ്യാഥിതിയാകും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് അനു രാഘവന്‍ പങ്കെടുക്കും. പരിപാടിയുടെ മുഴുനീള തത്സമയ ദൃശ്യങ്ങള്‍ ഗൂഗിളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും വീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങളും ഖാന്‍സ് മീഡിയ സിറ്റിയുടെ സഹായത്തോടെ ഒരുക്കും. കൂടാതെ എല്ലാ എമിറേറ്റ്‌സ് വിമാനങ്ങളിലും തത്സമയം പരിപാടി പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.