തൊടുപുഴ: അർബുദ ബാധിതരുടെ എണ്ണം ജില്ലയിൽ ക്രമാതീതമായി വർധിക്കുേമ്പാഴും ചികിത്സക്ക് സൗകര്യങ്ങളില്ല. രോഗ നിർണയം നടത്താൻപോലും നൂറിലധികം കിലോമീറ്റർ സഞ്ചരിച്ചു സമീപ ജില്ലകളിൽ എത്തേണ്ട സ്ഥിതിയാണ് നിലവിൽ. ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽപോലും രോഗ നിർണയത്തിനോ ചികിത്സക്കോ ഉള്ള സംവിധാനങ്ങളില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ ജില്ല ആശുപത്രിയിൽ പേരിന് ഒരു ഒാേങ്കാളജിസ്റ്റിെൻറ തസ്തികയുണ്ടെങ്കിലും ഇവിടെ ഡോക്ടറുടെ േസവനവും ലഭിക്കുന്നില്ല. സർക്കാർ ഓരോ വർഷവും അനുവദിക്കുന്ന തുച്ഛമായ ഫണ്ട് രോഗനിർണയ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാനായി വിനിയോഗിക്കുകയാണ്. രോഗം കണ്ടെത്തുന്നവരെ തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലേക്ക് (ആർ.സി.സി) റഫർ ചെയ്യുകയാണ് പതിവ്. എന്നാൽ, ഇങ്ങനെ റഫർ ചെയ്യപ്പെടുന്നവരിൽ ചുരുക്കം ചിലർ മാത്രമേ തുടർചികിത്സ തേടാറുള്ളൂ എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഭാരിച്ച ചെലവാണ് തുടർ ചികിത്സ തേടുന്നതിൽനിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്. വിദൂര ആദിവാസി മേഖലകളിൽ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കാൻ അനുവദിക്കുന്ന തുകയുടെ 90 ശതമാനവും ഇതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രം ചെലവാകും. അർബുദരോഗികളുടെ എണ്ണം കൂടുന്നതും ചികിത്സ സൗകര്യങ്ങളുടെ അഭാവവും നിരവധി തവണ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. രോഗം വ്യാപകമാകുമ്പോഴും പലരും ചികിത്സ തേടാത്തതും വിവരം രഹസ്യമാക്കി വെക്കുന്നതും ആരോഗ്യവകുപ്പിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഹൈറേഞ്ചിലെ കാർഷിക മേഖലകളിലാണ് രോഗബാധ കൂടുതലെങ്കിലും തൊടുപുഴയിലെ വിവിധ പഞ്ചായത്തുകളിലും രോഗ ബാധിതർ വർധിച്ചതായി ജില്ല ആരോഗ്യവകുപ്പിെൻറ പഠന റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തിലും പാലിയേറ്റിവ് കെയർ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗ നിർണയത്തിനു സംവിധാനമില്ലാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദൂര ആദിവാസി മേഖലകളിൽ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കാൻ അനുവദിക്കുന്ന തുകയുടെ 90 ശതമാനവും പ്രാഥമിക പ്രവർത്തനങ്ങൾക്ക് മാത്രം ചെലവാകും. ശരിയായ ബോധവത്കരണവും നേരത്തേയുള്ള രോഗനിർണയവും സർക്കാർ ഏജൻസികളുടെ സമയോചിത ഇടപെടലുമാണ് ഹൈറേഞ്ചിനെ കാർന്നുതിന്നുന്ന രോഗത്തെ നിയന്ത്രിക്കാനുള്ള ഏക പോംവഴിയെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.