ശാന്തന്‍പാറ: പെരിയകനാല്‍ മുത്തമ്മകോളനിയില്‍ കാട്ടാന ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കൊച്ചുകുട്ടിയടക്കം വീട്ടുകാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമ്പതാം തീയതി രാത്രി മുള്ളംതണ്ടില്‍ രണ്ടുവീട് കാട്ടാന തകര്‍ത്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി പെരിയകനാല്‍ മുത്തമ്മകോളനിയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. രാത്രി ഒന്നോെട കോളനിയിെലത്തിയ കൊമ്പന് ജീമോൻ എന്നയാളുടെ വീട് ഭാഗികമായി തകര്‍ത്തു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീമോനും ഭാര്യ സന്ധ്യാവും മൂന്ന് വയസ്സുള്ള കുട്ടിയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവര്‍ കിടന്ന ഭാഗത്തെ വീടിെൻറ ഭിത്തിയാണ് ആന തകര്‍ത്തത്. ഭിത്തിയുടെ സിമൻറ് ഇഷ്ടിക ദേഹത്ത് വീണും പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ വീണുമാണ് ഇരുവര്‍ക്കും പരിക്കേറ്റത്. ഇവർ രാജകുമാരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. കാട്ടാന ആക്രമണം പതിവായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. തമിഴ് പിന്നാക്ക വശംജരും എലത്തോട്ടം തൊഴിലാളികളുമാണ് ഇവിടെ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.