തൊടുപുഴ: ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ തൊടുപുഴ മേഖലയിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. സ്വകാര്യ ബസുകളൊന്നും വ്യാഴാഴ്ച സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോ-ടാക്സി വാഹനങ്ങളുമായിരുന്നു ആശ്രയം. രാവിലെ ഹൈറേഞ്ച് മേഖലകളിൽനിന്നെത്തിയ സ്വകാര്യ ബസുകൾ തൊടുപുഴ നഗരത്തിന് സമീപം യാത്രക്കാരെ ഇറക്കിവിട്ടു. ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിൽ ചില സ്വകാര്യ ബസുകൾ വ്യാഴാഴ്ച ഈരാറ്റുപേട്ട-മുട്ടം വരെ സർവിസ് നടത്തി. പാലാ-തൊടുപുഴ-ചീനിക്കുഴി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിെൻറ ഡ്രൈവർ കാഞ്ഞിരമറ്റം സ്വദേശി ശ്രീകുമാറിനാണ് ചീനിക്കുഴിയിൽ െവച്ച് കമ്പിവടികൊണ്ട് മർദനമേറ്റത്. ബി.എം.എസ് യൂനിയനിൽപെട്ടവരാണ് ഡ്രൈവറെ മർദിച്ചതെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു. ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാധാനാന്തരീക്ഷം സംജാതമാക്കണമെന്നും ആവശ്യപ്പെട്ടാണ് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ സ്വകാര്യ ബസ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് മോട്ടോർ തൊഴിലാളി യൂനിയൻ-(സി.ഐ.ടി.യു) അറിയിച്ചു. സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ വ്യാഴാഴ്ച രാവിലെ നഗരത്തിൽ പ്രകടനവും യോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.