കട്ടപ്പന: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും കാഞ്ചിയാർ പഞ്ചായത്തിലെ കൽത്തൊട്ടി, കാഞ്ചിയാർ മേഖലയിൽ കനത്ത കൃഷി നാശം. രണ്ടു വീട് തകർന്നു. കൽത്തൊട്ടി മഴവന്നൂർ കൃഷ്ണകുമാർ, തെക്കേൽ ജോമോൻ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. മരം കടപുഴകിയും കാറ്റിൽ മേച്ചിൽ ഷീറ്റുകൾ പറന്നു പോയുമാണ് വീടുകൾക്ക് നാശമുണ്ടായത്. ശക്തമായ കാറ്റിൽ വൻമരങ്ങൾ ഒടിഞ്ഞും കടപുഴകിയും നൂറുകണക്കിന് ഏക്കർ സ്ഥലത്തെ ഏലം നശിച്ചു. കപ്പ, വാഴ, കുരുമുളക്, കാപ്പി തുടങ്ങിയവക്കും നാശമുണ്ടായി.കട്ടപ്പന: വേനൽമഴയിലും കാറ്റിലും ഉപ്പുതറ, അയ്യപ്പൻകോവിൽ മേഖലയിൽ കനത്ത നാശം. മൂന്നു വീട് തകർന്നു. ലക്ഷങ്ങളുടെ കൃഷി നാശമുണ്ടായി. മരം കടപുഴകിയാണ് വീട് തകർന്നത്. കാപ്പി, വാഴ, ഏലം, മരച്ചീനി തുടങ്ങിയ കാർഷിക വിളകളാണ് നശിച്ചത്. ഇൗ മേഖലയിൽ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നത്. വണ്ണപ്പുറം: വണ്ണപ്പുറം മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപകനാശം. ബുധനാഴ്ച രാത്രി ഒമ്പതരയോടെ കള്ളിപ്പാറ, ബ്ലാത്തിക്കവല മേഖലയിലാണ് വ്യാപകനാശം വിതച്ച് മഴ പെയ്തത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. കലയത്തോലിൽ കൃഷ്ണൻ, വെളിച്ചപ്പാട്ടുപറമ്പിൽ സതീശൻ എന്നിവരുടെ റബർ മരങ്ങളും കാരപ്ലാക്കൽ സുരേഷിെൻറ 200ഓളം കൊടിത്തൈകളും കൃഷിയും കാറ്റിൽ നാമാവശേഷമായി.അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റിൽ റോഡിലേക്ക് കൂറ്റൻ മരങ്ങൾ മറിഞ്ഞുവീഴുകയും ഇലക്ട്രിക് പോസ്റ്റുകൾ ഉൾെപ്പടെ ഒടിഞ്ഞത് വൈദ്യുതി തടസ്സം ഉണ്ടാക്കുകയും ചെയ്തു. ഇളംപുരയിടത്തിൽ ഉണ്ണിയുടെ വീടിനു മുകളിലേക്ക് സമീപത്ത് നിന്നിരുന്ന മരുത് മരം കടപുഴകി വീടിെൻറ പാരപ്പറ്റും വാട്ടർ ടാങ്കും ഷെയ്ഡ് വാർക്ക എന്നിവയും നശിച്ചു. അംഗൻവാടി അധ്യാപികയായ പേപ്പാറയിൽ ബിന്ദുവിെൻറ വീടിെൻറ ആറോളം ഷീറ്റുകൾ കാറ്റത്ത് പറന്നുപോയി. പുളിക്കത്തൊട്ടിയിലുള്ള സി.എസ്.ഐ ദേവാലയത്തിെൻറ നിരവധി ഷീറ്റുകളും കാറ്റിൽ നശിച്ചു. റബർ മരങ്ങൾ ഒടിഞ്ഞു വീണും കൃഷിയിടങ്ങൾ കാറ്റെത്താടിഞ്ഞ് നശിച്ചുമാണ് ഏറെയും നാശം സംഭവിച്ചത്. കോട്ടുപറമ്പിൽ ഭാസ്കരെൻറ വീട് കനത്ത കാറ്റിൽ തകർന്നു. കോട്ടയിൽ പീതാംബരൻ, സിബി ഇളംപുരയിടത്ത് എന്നിവരുടെ വീടിനും കൃഷിയിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. മുരളി കോട്ടയിൽ, ബാലൻ വള്ളിമലക്കുന്നേൽ, മോഹനൻ തകിടിയിൽ, ബേബി പാലാട്ടിൽ എന്നിവരുടെ റബർ ഉൾപ്പെടെയുള്ള കൃഷിക്കും നാശനഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.