രാജകുമാരി: രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുള്ളൻതണ്ട് കുരിശുമലക്ക് സമീപം ചൊവ്വാഴ്ച രാത്രി കാട്ടാന രണ്ടു വീട് തകർത്തു. ഏലം അടക്കമുള്ള കൃഷിവിളകളും നശിപ്പിച്ചു. പുത്തൻപുരക്കുടിയിൽ വർഗീസ്, കെ.കെ. ബിജു കാവുങ്കൽ എന്നിവരുടെ വീടും കൃഷിയുമാണ് നശിപ്പിച്ചത്. ഏതാനും മാസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് കഴിഞ്ഞരാത്രി എേട്ടാടെ എത്തിയത്. വർഗീസിെൻറ വീടിെൻറ മൂന്ന് മുറികളും ശുചിമുറിയും ഇടിച്ചുനിരത്തി. കിടപ്പുമുറിയുടെ ഭിത്തി ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് ഇവർ കാട്ടാന എത്തിയതറിഞ്ഞത്. ഭാര്യയും മകനും മുറ്റത്ത് മരത്തിൽ നിർമിച്ച ഏറുമാടത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. ഏറുമാടം ഇരിക്കുന്ന മരം ഇടിച്ചുവീഴ്ത്താനും ആന ശ്രമിച്ചു. തുടർന്ന് ഏലവും ചക്കയും തിന്നശേഷം കെ.കെ. ബിജുവിെൻറ പുരയിടത്തിൽ എത്തുകയായിരുന്നു. ബിജുവിെൻറ വീട് കഴിഞ്ഞവർഷം ആന തകർത്തതായിരുന്നു. തുടർന്ന് നിർമിച്ച താൽക്കാലിക ഷെഡും ശുചിമുറിയുമാണ് ഇപ്പോൾ തകർത്തത്. ആന ശല്യം രൂക്ഷമായതിനെ തുടർന്ന് ബിജുവും കുടുംബവും കുരുവിളസിറ്റിക്ക് സമീപം വാടകവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.