മൂലമറ്റം: ജില്ലയിൽ മുങ്ങിമരണം പതിവാകുന്നു. മരിക്കുന്നവരിൽ ഏറെയും ഇതര ജില്ലക്കാരും വിനോദ സഞ്ചാരികളുമാണ്. തിരുവല്ല നിരണം സ്വദേശി പാറയിൽ കുറ്റിക്കാട്ടിൽ വീട്ടിൽ അൻവിൻ സി. ചെറിയാൻ (26), കരുനാഗപ്പള്ളി തുരുത്തിക്കാട്ട് പടിയിട്ടതിൽ വീട്ടിൽ സാജൻ ബാബു (26) എന്നിവർ കുളമാവിലെ സ്വകാര്യ റിസോർട്ടിെൻറ ജലസംഭരണിയിൽ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. നാഗർകോവിൽ സ്വദേശികളായ ഫെസ്റ്റസ് (14), ഫുള്ളർ (13) എന്നിവർ തൊടുപുഴ ജലാശയത്തിൽ ഒഴുക്കിൽപെട്ട് മരിച്ചത് കഴിഞ്ഞമാസമാണ്. ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തലയനാട് അഴകത്ത് വീട്ടിൽ വിജയ്മോൻ തോമസിെൻറ മകൻ ജോസിൻ ബി. അഴകത്ത് മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചതും ഏപ്രിലിലാണ്. ആനക്കയം കെട്ട് ഭാഗത്ത് നല്ലതണ്ണി എം.എം.ജെ ലയത്തിൽ താമസിക്കുന്ന ശങ്കർ--വിജയ ദമ്പതികളുടെ മകൻ ബാലൻ (ജോൺ-27) വാഗമണ്ണിൽ മുങ്ങിമരിച്ചതും രണ്ട് മാസത്തിനിടെയാണ്. സുഹൃത്തുമൊത്ത് കോലാഹലമേട്ടിലെ പണിപൂർത്തിയാകാത്ത റിസോർട്ടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങേവയാണ് അപകടം. വാഗമൺ ഇന്തോ-സ്വിസ് പ്രോജക്ടിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ബാലൻ. ജലാശയത്തിൽ മരിച്ചവരെല്ലാം യുവാക്കളാണ്. മുങ്ങിമരണം ഭൂരിപക്ഷവും മലങ്കര ജലാശയത്തിലാണ്. നീന്തൽ അറിയാവുന്നവരും അപകടത്തിൽപെടുന്നത് ജലാശയത്തെക്കുറിച്ച് ധാരണ ഇല്ലാത്തതിനാലാണ്. കാണുമ്പോൾ ശാന്തമായിക്കിടക്കുന്നെങ്കിലും അടിയൊഴുക്ക് ശക്തമാണ്. അടിയൊഴുക്കിൽപെട്ടാൽ ആളെ രക്ഷിക്കാൻ ഏറെ പ്രയാസകരവുമാണ്. ഇടുക്കി കാണാനെത്തിയ വിനോദസഞ്ചാരിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിൻസ് ചീനിക്കുഴി കട്ടക്കൽ ജോണിെൻറ മകൻ മോബിൻ (19), മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അശ്വിൻ എന്നിവരുടെ ജീവൻ കവർന്നത് മലങ്കര ജലാശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.