മുട്ടം: ജനവാസ മേഖലയിൽ തുറന്ന കള്ളുഷാപ്പ് നാട്ടുകാർ പൂട്ടിച്ചു. മുട്ടം–പഴയമറ്റം റോഡിൽ ഇടപ്പള്ളിക്ക് സമീപം ജനവാസമേറിയ മേഖലയിൽ ആരംഭിച്ച കള്ളുഷാപ്പ് ആണ് നാട്ടുകാർ പൂട്ടിച്ചത്. തോട്ടുംകരയിലെ ഷാപ്പാണ് ഇടപ്പള്ളിയിലേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കംനടന്നത്. ഞായറാഴ്ച രാവിലെ ആരംഭിച്ച ഷാപ്പ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉച്ചയോടെ അടപ്പിച്ചു. ഇതറിഞ്ഞ ഉടൻ നാട്ടുകർ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് മുട്ടം എസ്.ഐ എസ്. ഷൈനും സംഘവും സ്ഥലത്തെത്തി ഷാപ്പ് ഉടമയുമായി ചർച്ചനടത്തി അടച്ചുപൂട്ടാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.