മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന് വൈദ്യുതി ലൈനിന് മുകളില്‍വീണു

ചെറുതോണി: ശക്തമായ മഴയിലും കാറ്റിലും കെട്ടിടത്തിന്‍െറ മേല്‍ക്കൂര തകര്‍ന്ന് വൈദ്യുതി ലൈനിന് മുകളില്‍വീണ് നേര്യമംഗലം-ഇടുക്കി സംസ്ഥാന പാതയില്‍ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ചെറുതോണി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കിന്‍െറ മേല്‍ക്കൂരയാണ് കാറ്റില്‍ പറന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നതിനാല്‍ കാല്‍നടക്കാരും റോഡിലുണ്ടായിരുന്നില്ല. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈദ്യുത ലൈനിന് മുകളിലേക്ക് മേല്‍ക്കൂര തകര്‍ന്നുവീണ് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞുവീണു. ഇടുക്കിയില്‍നിന്ന് അഗ്നിശമനസേനയും പൊലീസും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുമത്തെി. വൈദ്യുതി കട്ടര്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ടിന്‍ ഷീറ്റ് നിര്‍മിതമായ മേല്‍ക്കൂര അറുത്തുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.