നെടുങ്കണ്ടം: കുടിവെള്ള സംഭരണി സ്ഥാപിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. രണ്ടുപേര്‍ക്ക് പരിക്ക്. കൂട്ടാര്‍ ആലുംപറമ്പില്‍ സിബി (40), മനങ്കോട്ടക്കല്‍ ഗോപി (65) എന്നിവരെ പരിക്കുകളോടെ തൂക്കുപാലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടാര്‍ കുന്നുംപടി കുടിവെള്ള പദ്ധതിക്കുവേണ്ടി സംഭരണി സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിനുകാരണം. 52 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നിലവിലുള്ള സംഭരണിയുടെ ശേഷി വര്‍ധിപ്പിച്ച് 18,000 ലിറ്ററിന്‍െറ സംഭരണി സ്ഥാപിക്കാന്‍ നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതിനാവശ്യമായ മണലും സിമന്‍റും റോഡിലിറക്കി നല്‍കുമെന്നും ചുമന്ന് സ്ഥലത്തത്തെിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്ന ചുമതല ഗുണഭോക്താക്കള്‍ക്കുമായിരുന്നു. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനുവേണ്ടി തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തിലുള്ള ഒരുപറ്റം ആളുകള്‍ തൊഴിലുറപ്പുകാരെ കൊണ്ട് സംഭരണി നിര്‍മിക്കണമെന്നും 25,000 ലിറ്ററിന്‍െറ സംഭരണി വേണമെന്നും വാശിപിടിച്ചതാണ് സംഭവങ്ങള്‍ക്ക് കാരണം. രാവിലെ ചേര്‍ന്ന യോഗത്തില്‍ 40ഓളം സ്ത്രീകള്‍ മാത്രം പങ്കെടുത്തിരുന്നു. തര്‍ക്കം മുറുകിയതോടെ യോഗം അലസിപ്പിരിഞ്ഞു. തുടര്‍ന്ന് വൈകീട്ട് കൂട്ടാര്‍ ടൗണില്‍ ഇരുവിഭാഗത്തില്‍പെട്ടവര്‍ രാവിലെ നടന്ന യോഗത്തെ ചൊല്ലി പറഞ്ഞ് ഏറ്റുമുട്ടുകയും സിബിയെയും ഗോപിയെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നത്രെ. ക്രൂര മര്‍ദനത്തിനിരയായ ഗോപിയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചതായും പറയുന്നു. സിബിയുടെ തലക്ക് മുറിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.