അടിമാലി: പൊന്മുടി ഡാം ടോപ്പിനു മുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കാൻ സമാന്തരമായി നിർമിച്ച പാത അപകടം വിതക്കുന്നു. ഇതാകെട്ട പന്നിയാർകുട്ടി നിവാസികളുടെ ഉറക്കം കെടുത്തുകയുമാണ്. ചൊവ്വാഴ്ച രാത്രി നിയന്ത്രണംവിട്ട മിനി ലോറി മറിഞ്ഞ് ഒരാൾക്ക് പരിക്കേൽക്കുകയും മൂന്ന് വീടും രണ്ടു വാഹനവും തകരുകയും ചെയ്ത സംഭവമാണ് ഒടുവിലത്തേത്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ൈഡ്രവർ മരിച്ചിരുന്നു. കഴിഞ്ഞവർഷം രണ്ടുപേരാണ് ഇവിടെ വാഹനാപകടത്തിൽ മരിച്ചത്. ദുരന്തങ്ങളിൽ ദുരിതംപേറി ജീവിക്കുന്നവരുടെ എണ്ണം പെരുകുേമ്പാൾ ഭയത്തോടെയാണ് കുറേ കുടുംബങ്ങൾ കഴിയുന്നത്. റോഡരികുകളിലെ വീടുകളിൽ താമസിക്കുന്നവർക്കാണ് ഉറക്കം നഷ്ടപ്പെടുന്നത്. ഈവർഷം വാഹനാപകടത്തിൽ എട്ട് വീടാണ് ഇവിടെ തകർന്നത്. പന്നിയാർ പുഴക്ക് കുറുകെ പന്നിയാർകുട്ടിയിൽനിന്ന് തേക്കുംകൂപ്പിലേക്ക് മൂന്ന് കി.മീ. റോഡാണ് പൊതുമരാമത്ത് നിർമിച്ചത്. പൊന്മുടി ഡാമിനു മുകളിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളും നിറഞ്ഞതാണ് ഈ പാത. ചരക്ക് വാഹനങ്ങൾ കയറ്റം കയറാനാകാതെ വരുന്നതോടെ പിറകോട്ട് ഒാടിയാണ് അപകടത്തിൽപെടുന്നത്. റോഡ് നിർമാണത്തിലെ അപാകതയും ലാഭം നോക്കി റോഡിെൻറ അലയൻമെൻറ് മാറ്റിയതുമാണ് പ്രശ്നം. ചില ഭാഗങ്ങളിൽ മണ്ണുനീക്കിയും ചില ഭാഗം മണ്ണിട്ടു നികത്തിയും നിർമാണം നടത്തിയിരുന്നെങ്കിൽ പ്രശ്നം ഒഴിവാക്കാൻ പറ്റുമായിരുന്നു. ഡാമിനു മുകളിലൂടെയുള്ള ഗതാഗതം ബലക്ഷയമുണ്ടാക്കുമെന്ന വൈദ്യുതി ബോർഡിെൻറ ആശങ്കയെ തുടർന്നാണ് സമാന്തരപാതക്ക് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ആദ്യം പൊന്മുടി ആട്ടുപാലം വഴി പാത പ്രയോജനപ്പെടുത്താനാണ് പദ്ധതി തയാറാക്കിയത്. ഇതിനായി ഇരുഭാഗത്തും റോഡ് നവീകരിച്ചെങ്കിലും പാലം നിർമാണം വെല്ലുവിളിയായി. ആട്ടുപാലം നശിപ്പിക്കരുതെന്ന വികാരവും പദ്ധതി ഉപേക്ഷിക്കാൻ കാരണമായി. പിന്നീട് പന്നിയാർകുട്ടിക്ക് താഴെ പുഴക്ക് കുറുകെ പാലം പണിതു. എന്നാൽ, ഇരുഭാഗത്തേക്കും റോഡ് പണിയുക വെല്ലുവിളിയായി. ഇത് ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ പാലം നിർമിക്കുകയും പുതിയ റോഡ് തീർത്ത് ഇതുവഴി ഗതാഗതം തുടങ്ങുകയും ചെയ്തത്. 2014ലാണ് റോഡ് തുറന്നത്. പൊന്മുടി വഴിയെക്കാൾ ഒരു കിലോമീറ്ററിെൻറ ലാഭവും ഇൗ റോഡിനുണ്ട്. ഇപ്പോൾ റോഡിൽ പലഭാഗത്തും ടാർ ഉൾപ്പെടെ ഒലിച്ചുപോയി ഗതാഗതയോഗ്യമല്ലാതെ തകർന്നു കിടക്കുകയാണ്. ഈ റോഡ് ശരിയാക്കുന്നതിന് പകരം ഉപയോഗപ്രദമല്ലാതെ കിടക്കുന്ന ആട്ടുപാലം റോഡ് നിർമാണം നടത്തിയ വകയിൽ വൻതുകയാണ് ഈ സാമ്പത്തിക വർഷം ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.